യുക്രയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്ന് വീണു; അപകടത്തില്‍ പെട്ടത് 180 യാത്രക്കാരുമായി ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം; സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

January 08, 2020 |
|
News

                  യുക്രയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്ന് വീണു; അപകടത്തില്‍ പെട്ടത് 180 യാത്രക്കാരുമായി ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം; സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ടെഹ്റാന്‍: യുക്രയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്ന് വീണു. യുക്രയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. 180 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. സാങ്കേതിക തകരാറു കാരണം ടെഹ്റാനില്‍ വിമാനം തകര്‍ന്നു വീണുവെന്നാണ് സൂചന. പറന്നുയര്‍ന്ന ഉടനെ വിമാനത്താവളത്തില്‍ തന്നെയാണ് വിമാനം തകര്‍ന്ന് വീണത്.

ആളപായത്തെ കുറിച്ചുള്ള വിവരമൊന്നും പുറത്തു വിട്ടിട്ടില്ല. ഇമാം ഖൊമേനി വിമാനത്താവളത്തിലാണ് സംഭവം. സാങ്കേതിക തകരാറാണ് വിമാനത്തിന് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും അമേരിക്കയും തമ്മിലെ സംഘര്‍ഷമാണോ വിമാനത്തിന് അപകടമുണ്ടാക്കിയതെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ കരുതലോടെ മാത്രമാണ് ഇറാന്‍ പ്രതികരിക്കുന്നത്.

ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved