ഇന്‍ഷുറന്‍സ് പദ്ധതിയുമായി അര്‍ബണ്‍ ക്ലാപ്പ്; 2000 പ്രൊഫഷണലുകളെ ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കും

October 29, 2019 |
|
News

                  ഇന്‍ഷുറന്‍സ് പദ്ധതിയുമായി അര്‍ബണ്‍ ക്ലാപ്പ്; 2000 പ്രൊഫഷണലുകളെ ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കും

ഇന്‍ഷുറന്‍സ് സേവന പദ്ധതിയുമായി അര്‍ബന്‍ക്ലാപ്പ് രംഗത്ത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് അര്‍ബണ്‍ ക്ലാപ്പ് ലക്ഷ്യമിടുന്നത്. കമ്പനി തങ്ങളുടെ 2000 പ്രൊഫഷണലുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള നീക്കം നടത്തുന്നത്. ഗാര്‍ഹിക,വീട്ടുജോലിക്കാര്‍ക്ക് ലരെ അര്‍ബണ്‍ക്ലാപ്പ് ഇന്‍ഷുറന്‍സ് വിതരണം ചെയ്‌തേക്കും. 

ആശുപത്രി ചിലവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ക്കാകും പ്രധാനമായും അര്‍ബണ്‍ ക്ലാപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാകും കമ്പനി നടപ്പിലാക്കകുക. 70,000 ഒ്പിഡി ചികിത്സയും, 10,000 രൂപയുടെ മറ്റ് ചികിത്സയും വര്‍ഷത്തില്‍ നല്‍കുപം. 

അതസമയം ഇന്‍ഷുറന്‍സ് പദ്ധതി കമ്പനി പ്രധാനായും കമ്പനി പ്രധാനമായും നടപ്പിലാക്കുക ഏതെങ്കിലുമൊരു ഇന്‍ഷിറന്‍സ് കമ്പനിയുമായി ചേര്‍ന്നാകും നടപ്പിലാക്കുക. കമ്പനി തങ്ങളുടെ പ്രൊഫഷണല്‍ ബന്ധം ശക്തിപ്പെടുത്താനും, ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുത്താനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved