ചൈനീസ് ടെക് ഭീമന്‍ ഹുവാവേയ്ക്ക് യുഎസ് നല്‍കിയത് എട്ടിന്റെ പണി!; അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം

May 16, 2020 |
|
News

                  ചൈനീസ് ടെക് ഭീമന്‍ ഹുവാവേയ്ക്ക് യുഎസ് നല്‍കിയത് എട്ടിന്റെ പണി!; അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം

ബോസ്റ്റണ്‍: ചൈനീസ് ടെക് ഭീമനായ ഹുവാവേയ്ക്ക് യുഎസ് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശത്ത് ഉപയോഗിക്കുന്ന അര്‍ദ്ധചാലകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കര്‍ശനമായി പരിമിതപ്പെടുത്തി. നിലവിലുള്ള യുഎസ് ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഹുവാവേയെ തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു.

വളരെയേറെ സാങ്കേതിക പഴുതുകളുണ്ടായിട്ടുണ്ട്. അതിലൂടെ യുഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഹുവാവേയ്ക്ക് കഴിഞ്ഞതായി റോസ് ഫോക്‌സ് ബിസിനസിനോട് പറഞ്ഞു. അത് ഇനി തുടരാന്‍ അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎസ് കമ്പനികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ചൈനയില്‍ നിന്നുമുണ്ടായത്.

ലോകത്തെ അര്‍ദ്ധചാലക പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന ചിപ്പിന്റെ രൂപ കല്‍പ്പനയും നിര്‍മ്മാണ ഉപകരണങ്ങളും കൂടുതലും യുഎസ് നിര്‍മ്മിച്ചതാണ്. അതിനാല്‍ പുതിയ നിയമം ഹുവാവേയ്ക്ക് ഇത് വില്‍ക്കുന്ന ഒന്നിലധികം വിദേശ നിര്‍മ്മാതാക്കളെയും ശാസ്ത്രീയവും സൈനികവുമായ ഉപയോഗങ്ങളുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഹൈസിലിക്കണ്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റുകളെയും പ്രതികുലമായി ബാധിക്കുന്നതാണ്. ഇതിനകം ഉല്‍പ്പാദിപ്പിക്കുന്ന ചിപ്പുകള്‍ക്ക് വിദേശ ഫൗണ്ടറികള്‍ക്ക് 120 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved