യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തിയില്ല

June 20, 2019 |
|
News

                  യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തിയില്ല

വാഷിങ്ടണ്‍: അമേരിക്കയിലെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ്  പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിസമായി നടന്ന യോഗത്തിലാണ് പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. പലിശ നിരക്ക് പഴയതുപോലെ തുടര്‍ന്നുപോകട്ടെ എന്ന നിലപാടിലാണ് ഫെഡറല്‍ റിസര്‍വ്. അതേസമയം സാമ്പത്തിക ചലനങ്ങള്‍ പരിശോധിച്ച് പിന്നീട് പലിശ നിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കാമെന്നും ഫെഡറല്‍ റിസര്‍വ് അഭിപ്രായപ്പെടുന്നുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് യുഎസ് ഫെഡറല്‍ റിസര്‍വ് പറയുന്നത്. നിലവില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 2.25 ശതമാനമാണ്. ഈ പിലശ നിരക്കില്‍ കുറവ് വരുത്തണമെന്നാണ് അമേരിക്കന്‍ വിപണി കേന്ദ്രങ്ങളുടെ പ്രധാന ആവശ്യം. അതേസമയം ഈ വര്‍ഷവസാനം പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം പലിശ നിരക്കുമായി ബന്ധപ്പെട്ട കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും ഫെഡ് റിസര്‍വും ശക്തമായ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന തീരുമാനം വീണ്ടുമെടുത്തത്. അതേസമയം ജൂലൈ മാസത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ നിരക്ക് കുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഫെഡ് റിസര്‍വ് കമ്മിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 

 

Related Articles

© 2024 Financial Views. All Rights Reserved