ട്രംപ് ഫിബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും; ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

January 15, 2020 |
|
News

                  ട്രംപ് ഫിബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും;  ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: അമേരിക്കന്‍  പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഫിബ്രുവരിയില്‍ ഇന്ത്യയിലേക്കൈത്തുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഏറെക്കാലമായി ഇന്ത്യയും-അമേരിക്കയും ചര്‍ച്ച ചെയ്തുവരുന്ന ഉഭയക്ഷി വ്യാപാരമാണ് ട്രംപിന്റെ സന്ദര്‍ശനത്തിലൂടെയുള്ള പ്രധാന അജണ്ട. കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ ഇറക്കുമതി നികുതികള്‍ വാണിജ്യരംഗത്തെയും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെയും ഗുരുതരമായി ബാധിച്ചിരുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നതാണ് ലക്ഷ്യം.  

എന്നാല്‍ അടുത്തയാഴ്ച്ച മുതല്‍  ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയമാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.  2014 ന് ശേഷം രാജ്യം ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഫിബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഏത് തീയ്യതിയിലാണ് ഇന്ത്യ സന്ദര്‍ശിക്കുകയെന്നത് വ്യക്തമല്ല.  

കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനത്തിലെ മുഖ്യ അധിതിയായി ട്രംപിനെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ക്ഷണം നിരസിക്കുകയായിരുന്നു.  അതിന് ശേഷം സെപ്റ്റംബറില്‍  ഹൂസ്റ്റണില്‍ ഹൗഡി മോദി സമ്മേളനത്തല്‍  ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു.  

Related Articles

© 2024 Financial Views. All Rights Reserved