വ്യാപാര സൗഹൃദം വീണ്ടെടുക്കാന്‍ അമേരിക്ക ഇന്ത്യക്ക് വീണ്ടും അവസരം നല്‍കുന്നു

March 18, 2019 |
|
News

                  വ്യാപാര സൗഹൃദം വീണ്ടെടുക്കാന്‍ അമേരിക്ക ഇന്ത്യക്ക് വീണ്ടും അവസരം നല്‍കുന്നു

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം അവസാനിക്കുമോ? ആഗോള സാമ്പത്തിക ലോകം ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നുറപ്പാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപര സൗഹൃദം പുനര്‍ജീവിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്യം ഇരു രാജ്യങ്ങളിലെയം ഭരണകൂടത്തിന്റെ ആവശ്യം തന്നെ. പശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചാല്‍ ഇന്ത്യക്ക് പഴയ അംഗീകാരം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക പറഞ്ഞിരിക്കുകയാണ്. അമേരിക്ക ഇന്നേവരെ എടുക്കാത്ത നിലപാടാണ് ട്രംപ് ഇന്ത്യക്കെതിരെ ആഴ്ചകള്‍ക്ക് മുന്‍പ് പ്രയോഗിച്ചത്. 

ഇന്ത്യ ഇക്കാര്യത്തില്‍ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിവ്. പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ തയ്യാറായാല്‍ ജനറലൈസഡ് സിസ്റ്റം ഓഫ് പ്രിറന്‍സ് പദവി അമേരിക്ക തിരികെ ഏല്‍പ്പിക്കുമെന്നാണ് പറയുന്നത്. ഇക്കാര്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ട്രംപിന്റെ കടുംപിടിത്തമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ സംഘര്‍ഷത്തിലേക്കെത്തിയത്. 2018 നവംബറിലാണ് ട്രംപ് ഭറണകൂടം 50 ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതിയിളവ് എടുത്തു കളഞ്ഞതെന്ന് ബിസിനസ് സ്റ്റാന്‍േര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം തകരുന്നതിന് കാരണമായി.

ജനറലൈസഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് പദവി അടക്കം എടുത്തു കളഞ്ഞാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ വ്യാപര യുദ്ധം ആരംഭിച്ചിട്ടുള്ളത്. അമേരിക്കയുടെ ആവശ്യം ഇന്ത്യ പരിഗണിക്കാതെ ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം മന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ തീരുമനങ്ങള്‍ക്ക് മാറ്റം വരുത്താനുള്ള അവസരം  അമേരിക്ക ഇപ്പോഴും നല്‍കുന്നുണ്ട്. അതേസമയം 2000ത്തോളം ഉത്പന്നങ്ങളുടെ  നികുതിയിളവ് അമേരിക്ക  എടുത്ത കളഞ്ഞ സ്ഥിതിക്ക് ഇന്ത്യ ഗൗരവത്തോടെയാണ് പ്രശ്‌നങ്ങളെ കാണുന്നത്. അമേരിക്കയുടെ ഈ കടുംപിടിത്തത്തിന് മുന്‍പില്‍ ഇന്ത്യ കീഴങ്ങില്ലെന്ന് ഉറപ്പാണ്. അതേസമയം അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വാദത്തെ ഇന്ത്യ തള്ളിക്കളയും ചെയ്തിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved