നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം അടുക്കുമ്പോഴും ഇന്ത്യയില്‍ മാന്ദ്യം ശക്തം; കാര്‍ഷിക വ്യാപാര മേഖല തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍

October 24, 2019 |
|
News

                  നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം അടുക്കുമ്പോഴും ഇന്ത്യയില്‍ മാന്ദ്യം ശക്തം; കാര്‍ഷിക വ്യാപാര മേഖല തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക അടുക്കുകയാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച തീരുമാനത്തിന്റെ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ കാര്‍ഷിക വ്യാപാര മേഖലയെല്ലാം ഇപ്പോഴും തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ തന്നെയാണ് എത്തിനില്‍ക്കുന്നത്. നിര്‍മ്മാണ മേഖലയിലും, ഉപഭോഗ മോഖലയിലും മോശം കാലാവസ്ഥ തന്നെയാണ് നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം അടുത്തെത്തുമ്പോള്‍ ഉണ്ടായിട്ടുള്ളത്. കയറ്റുമതി വ്യാപാരത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

സെപ്റ്റംബര്‍ മാസത്തിലടക്കം ഇന്ത്യയുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 6.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതി വ്യാപാരം 26 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാസവസ്തുക്കള്‍, പെട്രോളിയം, എന്‍ജിനീയറിംഗ് ഉത്പ്പന്നങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 30 പ്രധാനപ്പെട്ട ഉത്പ്പന്നങ്ങളിലെ 22 ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നോട്ട് നിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വായ്പാ ശേഷിയക്കം നഷ്ടപ്പെട്ടു. എന്നാല്‍ കള്ളപ്പണത്തിന്റെ ഒഴുക്കിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളപ്പണം 50 ശതമാനത്തിലധികം പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകളുടെ വ്യാജ നോട്ടുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് രിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നേരിട്ട തൊഴില്‍ പ്രതിസന്ധി, മാന്ദ്യം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുുങ്ങിയത്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2024 Financial Views. All Rights Reserved