ദുബായിലെ വില്ലകള്‍ക്ക് 12 ശതമാനം വിലയിടിവ്

April 23, 2019 |
|
News

                  ദുബായിലെ വില്ലകള്‍ക്ക് 12 ശതമാനം വിലയിടിവ്

ദുബായിലെ വില്ല ബിസിനസില്‍ തളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. വില്ലകള്‍ക്ക് 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. അറേബ്യന്‍ റാഞ്ചസ്,  ദുബായ് സ്‌പോര്‍ട് സിറ്റി, ദുബായ് സില്‍ക്കന്‍, ഒസിസ്, ജുമിറാഹ് ഐസ്‌ലാന്‍ഡ് എന്നിവടങ്ങളിലെ വില്ലയിലാണ് ഇടിവ് വന്നിട്ടുള്ളത്. മാര്‍ച്ച് മാസത്തില്‍ 1.7 ശതമാനം വില്ലകളുടെ വിലയില്‍ ഇടിവുണ്ടായി. 

ഫിബ്രുവരിയിലെത്തിയപ്പോള്‍ അത് 1.8 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വില്ലകളുടെ  വില 5.1 ശതമാനം കുറഞ്ഞെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019ലെത്തിയപ്പോള്‍ ദുബായിലെ വില്ലകളുടെ വിലയില്‍ കുറവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒരു വില്ലയുടെ ശരാശരി വില ഇപ്പോള്‍ 2.6 മില്യണ്‍ ദിര്‍ഹമാണ്.

 

Related Articles

© 2024 Financial Views. All Rights Reserved