ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ

November 23, 2018 |
|
Lifestyle

                  ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ

അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഹൈബ്രിഡ് കാറുകള്‍ തരംഗമാവാന്‍ ഒരുങ്ങുകയാണ്.  2019 അവസാനത്തോടെ പ്രീമിയം സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനമായ  'എക്‌സി90  ടി8' ന്റെ  ഹൈബ്രിഡ് ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്  സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കമ്പനിയാണ്.  രാജ്യത്തെ ആദ്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം (പിഎച്ച്ഇവി) ഇതാണ്.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഒട്ടുമിക്ക മോഡലുകളും തദ്ദേശീയമായി നിര്‍മിക്കുകയാണ്  ഇവരുടെ ലക്ഷ്യം.  ഇതില്‍ ചില ഹൈബ്രിഡ് വേരിയന്റുകളും ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷമാണ് കമ്പനി ബെംഗളൂരുവില്‍ ഫാക്ടറി സ്ഥാപിച്ചത്.  2019 ന്റെ അവസാനത്തില്‍ എക്‌സി90 ടി8 ന്റെ ഹൈബ്രിഡ് ഇലക്ട്രിക് പതിപ്പ് ബാംഗ്‌ളൂരുവിലെ കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

പ്ലഗ്-ഇന്‍ ഹൈബ്രിഡ്‌സിന്റെ പ്രാദേശികവല്‍ക്കരണം ഞങ്ങള്‍ക്ക് വൈദ്യുതീകരണത്തിന്റെ ഭാവിയാണെന്നു വോള്‍വോ കാര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു.

വോള്‍വോ ആഗോള തലത്തില്‍ 2025-ല്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നുണ്ട്.  മലിനീകരണം കുറഞ്ഞ ക്ലീന്‍ എമിഷന്‍ സാങ്കേതികവിദ്യ വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വോള്‍വോ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മിച്ച് 2019-ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. കമ്പനി പല മോഡലുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ഒരുങ്ങുന്നത്. 

 

Read more topics:

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved