ആദായ നികുതി ഇളവ്; സര്‍ക്കാറിന്റെ വരുമാനം കുറയുന്നതിന് കാരണമാകുമോ? ബജറ്റ് പ്രഖ്യാപനത്തില്‍ ആശയ കുഴപ്പം

February 06, 2019 |
|
Tutorial

                  ആദായ നികുതി ഇളവ്; സര്‍ക്കാറിന്റെ വരുമാനം കുറയുന്നതിന് കാരണമാകുമോ? ബജറ്റ് പ്രഖ്യാപനത്തില്‍ ആശയ കുഴപ്പം

മോദിസര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതിയില്ല എന്നത് നല്ല കാര്യം തന്നെ. അതേ സമയം അഞ്ച്‌ലക്ഷം രൂപയുടെ പരിധിതി അതിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക്് ലഭിക്കില്ല. മധ്യവര്‍ഗ വിഭാഗത്തിനാണ് ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുകയെന്നത് പ്രധാന കാര്യമാണ്. അതേ സമയം നികുതിഘടനയില്‍ കാര്യമായ മറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നത് എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യമാണ്. അത് കൊണ്ട് തന്നെ ഇതിന്റെ ഗുണം 100 ശതമാനം എല്ലാവര്‍ക്കും ലഭിക്കുമോ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. നികുതിയിളവിന്റെ ശമ്പള വരുമാനക്കാര്‍ക്കും മധ്യവര്‍ഗത്തിനും  കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് ്‌വാദം. 

അതേ സമയം പുതിയ പ്രഖ്യാപനം അനുസരിച്ച് 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് വരുമാനത്തിന് അഞ്ചു ശതമാനം നികുതി കണക്കാക്കും. എങ്കിലും ഈടാക്കില്ല. എന്നാല്‍ അതിന് മുകളിലുള്ളവര്‍ക്ക് റിബേറ്റ് ഉണ്ടാകില്ല. എന്നാല്‍ റിബേറ്റ് ലഭിക്കാന്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യേണ്ടി വരുമെന്നാണ് പ്രധാനപ്പെട്ട നിര്‍ദേശം. അത് കൊണ്ട് തന്നെ   ആറര ലക്ഷമാണ് ഇപ്പോള്‍ പറയുന്നതെങ്കിലും ഇതിന് പുറമെയും ഇളവുകള്‍ ലഭിക്കുമെന്നാണ് ബജറ്റില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന വാദം. 

രണ്ടര ലക്ഷം മുതല്‍ അഞ്ച്  ലക്ഷം വരെയുള്ളവര്‍ക്ക് ഇളവ് കിട്ടാന്‍ പ്രധാനമായും  റിട്ടേണ്‍ ഫയല്‍ ചെയ്ത് റിബേറ്റ് നേടണമെന്നാണ് പ്രധാന നിര്‍ദേശം. അഞ്ച് ലക്ഷത്തിന് ഇളവ് ലഭിക്കണമെങ്കില്‍ ഒന്നര ലക്ഷത്തിന്റെ 80 സി  പ്രകാരമുള്ള ഇളവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നികുതിയിളവില്‍ ഈടില്ലാതെയാണ് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് കാരണമാകും. നകുതിയിലൂടെയാണ് സര്‍ക്കാറിന്റെ വരുമാനം പിടിച്ചു നിര്‍ത്തുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

 

Related Articles

© 2019 Financial Views. All Rights Reserved