പതിനായിരത്തിലധികം പോയിന്റുകളില്‍ 'മുദ്രപതിപ്പിച്ച്' ടാക്‌സി ചെയിന്‍ ഓല; ഇന്ത്യയില്‍ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്‌തെന്ന് കമ്പനി; ഓല ഔട്ട്‌സ്‌റ്റേഷന്‍ ജനപ്രിയമാകുന്നുവെന്നും റിപ്പോര്‍ട്ട്

August 21, 2019 |
|
News

                  പതിനായിരത്തിലധികം പോയിന്റുകളില്‍ 'മുദ്രപതിപ്പിച്ച്' ടാക്‌സി ചെയിന്‍ ഓല; ഇന്ത്യയില്‍ 1.1 കോടി കിലോമീറ്റര്‍ കവര്‍ ചെയ്‌തെന്ന് കമ്പനി; ഓല ഔട്ട്‌സ്‌റ്റേഷന്‍ ജനപ്രിയമാകുന്നുവെന്നും റിപ്പോര്‍ട്ട്

ബെംഗലൂരു: രാജ്യത്തെ മുഖ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓലയ്ക്ക് മികച്ച വളര്‍ച്ചയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ആഴ്ച്ച വരെയുള്ള കണക്ക് നോക്കിയാല്‍ രാജ്യത്തെ 10,000 സ്ഥലങ്ങളില്‍ ഓല ഇതിനോടകം സര്‍വീസ് നല്‍കുന്നുണ്ടെന്നും ആകെ കണക്ക് നോക്കിയാല്‍ 1.1 കോടി കിലോമീറ്റര്‍ ദൂരം കവര്‍ ചെയ്‌തെന്നും കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാവുന്ന ഓലാ ഔട്ട്‌സ്‌റ്റേഷന്‍ ജനപ്രിയമാവുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. 

സ്വാതന്ത്ര്യദിനം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഡല്‍ഹിയില്‍ നിന്നും ബെംഗലൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള ബുക്കിങ്ങുകള്‍ 50 ശതമാനവും ഹില്‍ സ്‌റ്റേഷനുകളിലേക്കും മറ്റ് പൈതൃക നഗരങ്ങളിലേക്കുമാണ്. എന്നാല്‍ വെറും 20 ശതമാനം മാത്രമാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെംഗലൂരുവിലെ കസ്റ്റമേഴ്‌സില്‍ 60 ശതമാനവും, ഡല്‍ഹിയില്‍ നിന്നും 74 ശതമാനവും മുംബൈയില്‍ 66 ശതമാവും ആളുകള്‍ ഓലാ ഔട്ട്‌സറ്റേഷന്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഓല ടാക്‌സിക്ക് കര്‍ണാടകയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ വിലക്കേര്‍പ്പെടുതത്തിയിരുന്നു. ആറ് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 18 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ നിയമങ്ങളും ലൈസന്‍സ് നിബന്ധനകളും ലംഘിച്ച് ബൈക്ക് ടാകിസി ഓടിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ നീക്കം. ഓല ബൈക്ക് ടാക്‌സികള്‍ നിയമങ്ങള്‍ ലംഘിച്ചാണ് നിരത്തിലറിയതെന്നും ഗതാഗത വകുപ്പ് നോട്ടീസ് അയച്ചെങ്കിലും കമ്പനി പ്രതികരിച്ചില്ലെന്നും കര്‍ണാടക ഗതാഗത വകുപ്പ് പ്രതികരിച്ചു.

മൈസൂരുവില്‍ നേരത്തെ തന്നെ ഓല ബൈക്ക് ടാക്‌സികള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുച്ഛമായ നിരക്കില്‍ ഏറേ ദൂരം പോകാം എന്നതാണ് ബൈക്ക് ടാക്‌സികളുടെ പ്രത്യേകത. ബൈക്ക് ടാക്സികള്‍ നിയമ വിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. ഇവയ്ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

മേലുദ്യോഗസ്ഥരുടെ ശുപാര്‍ശ പ്രകാരം അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്ന ബൈക്കുകളെ പിടികൂടാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ പക്കല്‍ ഇവരുടെ യാതൊരു വിവരങ്ങളും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved