ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാനൊരുങ്ങി വാട്‌സാപ്

April 10, 2019 |
|
Banking

                  ആര്‍ബിഐ  മാനദണ്ഡങ്ങള്‍ പാലിക്കാനൊരുങ്ങി വാട്‌സാപ്

ന്യൂഡല്‍ഹി: ഈ പേമന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനും, നടപ്പിലാക്കുന്നതിനും ആര്‍ബിഐയുടെ നിയമങ്ങളും, നിബന്ധനങ്ങളും വാട്‌സാപ്പ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. വാട്‌സാപ്പ് അടക്കമുള്ള കനമ്പനികള്‍ ഇ പേമെന്റ് സേവനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആര്‍ബിഐ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിയമങ്ങളില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ആര്‍ബിഐ തയ്യാറാകാത്തത് കൊണ്ടാണ് വാട്‌സാപ് നിയമങ്ങള്‍ അംഗീകരിക്കാന്‍ വാട്‌സാപ്പ് ഇപ്പോള്‍ യ്യാറായിട്ടുള്ളതെന്നാണ് സൂചന. 

വാട്‌സാപ്പ് ഈ പേമന്റ് നടപ്പിലാക്കിയാല്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ആശങ്ക വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ വാട്‌സാപ്പ് അടക്കമുള്ള കമ്പനികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത്. ഇന്ത്യയിലുള്ള ഉപഭോക്താക്കെതിരെ ആര്‍ബിഐ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യയിലുള്ള ഉപഭോക്താക്കളുടെ വിവരങ്ങളില്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെ സൂക്ഷിക്കുമെന്നാണ് വാട്‌സാപ് പറയുന്നത്. ആര്‍ബിഐയുടെ  മാനദണ്ഡങ്ങള്‍ കര്‍ശനമായതോടെയാണ് വാട്‌സാപ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 

വാട്‌സാപ്പിന്റെ പേമന്റ് സര്‍വീസായ വാട്‌സാപ് ഇ പേക്കെതിരെ ഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സാപ് വിദേശത്തെ  സര്‍വറിലാണ് സൂക്ഷിക്കുന്നതെന്നും, വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും, തട്ടിപ്പുകള്‍ ഇതുവഴി വ്യാപകമാകാനും കേന്ദ്രസര്‍ക്കാറിന്റെ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആര്‍ബിഐ വാട്‌സാപിനെതിരെ നിയമങ്ങള്‍ കര്‍ശനമാക്കിയത്.

 

Related Articles

© 2024 Financial Views. All Rights Reserved