ആദായ നികുതി ഇ-റിട്ടേണിന് ഏതൊക്കെ ബ്രൗസറുകളാണ് സുരക്ഷിതം? ഏത് സംശയങ്ങള്‍ക്കും പരിഹാരവുമായി ഹെല്‍പ് ലൈന്‍ ആരംഭിച്ചത് അറിഞ്ഞോ? ഇ-റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അബദ്ധം പറ്റാതെ നോക്കാം; ഇക്കാര്യങ്ങള്‍ അറിയൂ

July 29, 2019 |
|
Investments

                  ആദായ നികുതി ഇ-റിട്ടേണിന് ഏതൊക്കെ ബ്രൗസറുകളാണ് സുരക്ഷിതം? ഏത് സംശയങ്ങള്‍ക്കും പരിഹാരവുമായി ഹെല്‍പ് ലൈന്‍ ആരംഭിച്ചത് അറിഞ്ഞോ? ഇ-റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അബദ്ധം പറ്റാതെ നോക്കാം; ഇക്കാര്യങ്ങള്‍ അറിയൂ

ഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാന നികുതി സംബന്ധിച്ചുള്ള ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചതിന് പിന്നാലെ ഇത് അടയ്ക്കാനുള്ള ശ്രമത്തിലാണ് ഏവരും. എന്നാല്‍ ആദായ നികതി ഇ-റിട്ടേണ്‍ സമര്‍പ്പിക്കിമ്പോള്‍ ഒട്ടേറെ  കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഓണ്‍ലൈനായി നടത്തുന്ന ഇടപാട് വേഗത്തിലും സുരക്ഷിതമായും നടത്താന്‍ ഏതൊക്കെ ബ്രൗസറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കയാണ്. ബ്രൗസര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പരിചയമില്ലാത്ത ബ്രൗസറുകള്‍ വഴി നികുതി ഫയല്‍ ചെയ്യരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. 

ആദായ നികുതി അധികൃതര്‍ ശുപാര്‍ശ ചെയ്യുന്ന ബ്രൗസറുകള്‍

Internet Explorer (version 9.0, 10.0and above)

Safari (version 4.0, 5.0and above)

Mozilla Firefox (version 22.0, 21.0, 20.0 and above)

Google Chrome (version 26.0.x, 27.0.x, 28.0.xand above)

നികുതി ദായകരുടെ സുപ്രധാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ടലായതുകൊണ്ട് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല നികുതി ദായകര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് നിവാരണം ചെയ്യുന്നതിനായി ഹെല്‍പ് ലൈന്‍ നമ്പറുകളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഹെല്‍പ്പ് ലൈനും തയാറാണേ

1800 180 1961 എന്ന നമ്പറിലേക്കാണ് ആദായനികുതിയുമായ ബന്ധപ്പെട്ട പൊതുവായ സംശയനിവാരണത്തിന് വിളിക്കേണ്ടത്.  രാവിലെ 8 മണി മുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനി വരെ സേവനം ലഭിക്കും. തെറ്റുതിരുത്തല്‍, റീഫണ്ട്, വകുപ്പില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കല്‍, ആദായനികുതി കണക്കാക്കല്‍, റിട്ടേണ്‍ പ്രോസസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിളിക്കേണ്ടത്  1800 103 4455 അല്ലെങ്കില്‍ +918046605200എന്നീ നമ്പരുകളിലേക്കാണ്. രാവിലെ 8 മണിമുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും. 

ഈ ഫയലിങ്, ഫോമുകള്‍, ഈ ഫയലിങ് പോര്‍ട്ടലില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിളിക്കേണ്ടത് 1800 103 0025 അല്ലെങ്കില്‍ +918046122000 +918026500026 എന്നീ നമ്പരുകളിലേക്കാണ്. രാവിലെ 9 മണിമുതല്‍ രാത്രി എട്ടുമണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും. 

ഫോം 16, ടാക്സ് ക്രഡിറ്റ്, ഫോം 26 എ.എസ്, റ്റി.ഡി.എസ് സ്റ്റേറ്റ്മെന്റ് , ഫോം 15 സി.എ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1800 103 0344 അല്ലെങ്കില്‍ +911204814600 എന്നീ നമ്പരുകളിലേക്കാണ് വിളിക്കേണ്ടത്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഈ നമ്പരില്‍ തിങ്കള്‍ മുതല്‍ ശനിവരെ സേവനം ലഭിക്കും.  പാന്‍കാര്‍ഡ്, ടാന്‍ നമ്പര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് +912027218080 അല്ലെങ്കില്‍ +912025658300 എന്നീ നമ്പരുകളിലേക്ക് വിളിക്കാം.  രാവിലെ 7  മണിമുതല്‍ വൈകിട്ട് 11 മണിവരെ ഈ നമ്പരില്‍ എല്ലാ ദിവസവും സേവനം ലഭിക്കും. 

ഇ- റിട്ടേണില്‍ ഓര്‍ക്കാന്‍

ഇ-റിട്ടേണ്‍ നല്‍കുന്ന സമയത്തോ പിന്നീടോ നികുതിദായകന് ഇ-വെരിഫിക്കേഷന്‍ നടത്താം. അതിനായി ഇന്‍കം ടാക്‌സ് വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം 'ഇ-ഫയല്‍ ഇ-വെരിഫൈ' റിട്ടേണ്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക. താഴെ പറയുന്ന രീതികളില്‍ ഏതെങ്കിലുമൊന്ന് വഴി ഇ-വെരിഫിക്കേഷന്‍ നടത്താം:

1. ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലും ഇ-മെയിലിലും ലഭിക്കുന്ന പത്തക്ക ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി.) വഴി. ഈ കോഡിന് 72 മണിക്കൂര്‍ കാലാവധിയുണ്ട്.

2. ആധാര്‍ ഒ.ടി.പി. (വണ്‍ ടൈം പാസ്വേഡ്)

3. നെറ്റ് ബാങ്കിങ് വഴി ലോഗ് ഇന്‍ ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

4. ബാങ്ക് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

5. ഡി-മാറ്റ് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

6. ബാങ്ക് എ.ടി.എം. വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

ഇ ഫയലിങ് ചെയ്യാന്‍  വേണ്ടവ

പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍(PAN)/ ആധാര്‍ നമ്പര്‍

ഫോം 16, ഫോം 16 എ

ടിഡിഎസ് സര്‍ട്ടിഫിക്കേറ്റുകള്‍

ഹോം ലോണ്‍ ഡോക്യുമെന്റുകള്‍

ഫോം 26 എ എസ്

5.50 ലക്ഷം രൂപയില്‍ അധികം വരുമാനമുണ്ടെങ്കില്‍ അസറ്റ്, ലയബലിറ്റി വിവരങ്ങള്‍.

വരുമാനത്തിലേക്കു കണക്കാക്കപ്പെടുന്ന മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍.

ആദ്യം ചെയ്യേണ്ടത്

ഇ ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ നേരത്തേ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. അടുത്ത സ്‌ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിരങ്ങള്‍ കൃത്യമാണങ്കില്‍ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കും.

നിങ്ങള്‍ നേരത്തേ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍േഡായില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ താഴെ കാണുന്ന രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുവന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. 

Related Articles

© 2024 Financial Views. All Rights Reserved