ഹോങ്കോങ് ഐപിഓയില്‍ ആലിബാബ; 1 ലക്ഷം കോടി സമാഹരിക്കും

November 16, 2019 |
|
Investments

                  ഹോങ്കോങ് ഐപിഓയില്‍ ആലിബാബ; 1 ലക്ഷം കോടി സമാഹരിക്കും

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പ് ഹോങ്കോങ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇതിനായി സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരമായി. ഹോങ്കോങ് ഓഹരി വിപണിയിലെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 188 ഹോങ്കോങ് ഡോളറാണ് വില നല്‍കേണ്ടി വരിക.500 ദശലക്ഷം ഓഹരികളും അധിക അലോക്കേഷന്‍ ഓപ്ഷനുകളും വിപണിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

13.8 ബില്യണ്‍ ഡോളര്‍ വരെ വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ട്. 2010ലാണ്. ഹോങ്കോങ് ഐപിഓയിലെ ഏറ്റവും വലിയ കച്ചവടം നടന്നത്. അത് ഇന്‍ഷൂറന്‍സ് കമ്പനി എഐഎ ആയിരുന്നു. ഇതിന് ശേഷമുള്ള ആലിബാബയുടെ ഐപിഓ വളരെ പ്രാധാന്യത്തോടെയാണ് ഹോങ്കോങ് ഓഹരി വിപണിയില്‍ നോക്കികാണുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഹോങ്കോങ്ങിലെ ഈ ഐപിഓ ലേലം വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.

Read more topics: # ipo, # Hong Kong, # Alibaba,

Related Articles

© 2024 Financial Views. All Rights Reserved