വിപ്രോയുടെ ഐഒടി സെന്റര്‍ ഒഫ് എക്‌സലന്‍സ് കൊച്ചിയില്‍ തുടക്കം കുറിച്ചു

March 15, 2019 |
|
Investments

                  വിപ്രോയുടെ ഐഒടി സെന്റര്‍ ഒഫ് എക്‌സലന്‍സ്  കൊച്ചിയില്‍ തുടക്കം കുറിച്ചു

കൊച്ചി: വിപ്രോയുടെ ഇന്‍ഡസ്ട്രിയല്‍ ഐഒടി സെന്റര്‍ ഓഫ് എക്‌സലെന്‍സ് (സിഒഇ) കൊച്ചിയില്‍ തുടക്കം കുറിച്ചു. സംസ്ഥാന ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍  ഐ.ഐ.ഒടി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യയിലും, കണ്‍സള്‍ട്ടി, ബിസിനസ് പ്രോസസ് സര്‍വീസ് മേഖലയിലും ശ്രേദ്ധയമായ സ്ഥാപനമാണ് വിപ്രോ. വിപ്രോയുടെ പുതിയ സംരംഭം കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും. സാങ്കേതിക വിദ്യയുടെ ഏകോപനത്തിന് വേണ്ടിയുള്ള ചട്ടക്കൂടും, സ്റ്റാര്‍ടപ് പോലെയുള്ള സംരഭവുമാണ് സര്‍ക്കാര്‍  വിപ്രോയുടെ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കിന്റെ (കെഎഫ്ഒഎന്‍) ഭഗമായുള്ള ഫൈബര്‍ റ്റു ഹോം അടക്കമുള്ള പദ്ധതികള്‍  വേഗത്തില്‍ നടപ്പിലാക്കാനും ശ്രമങ്ങളുണ്ടാകും. 

കൊച്ചി കേന്ദ്രമാക്കി വിപ്രോ ഐടി മേഖലയില്‍ നിരവധി ഗവേഷണ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് മേഖലയില്‍ സംസ്ഥാനത്ത് രൂപപ്പെട്ട് വരുന്ന തൊഴിലില്ലായ്മയെ ഇല്ലാതാക്കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നുണ്ട്. ഇന്റേന്‍ഷിപ്പ് അടക്കുമുള്ള സൗകര്യങ്ങളാകും കൊച്ചി കേന്ദ്രമാക്കി വിപ്രോ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിവെക്കുക. ഐ.ഐ.ഒ.ടി സൊലൂഷന്‍ വികസിപ്പിക്കാനും കമ്പനി കൊച്ചിയില്‍ ലക്ഷ്യമിടുന്നുണ്ട്. പുതിയ ടെക്‌നോളജി വികസിപ്പിക്കാനും, റോബര്‍ട്ടിങ് സിസ്റ്റം, ന്യൂതന വിദ്യ എന്നിവയടക്കമുള്ള ലാബ് (പിഒസി) എന്നിവ പുതിയ ലക്ഷ്യങ്ങള്‍ക്ക കരുത്താകും. 

 

Related Articles

© 2024 Financial Views. All Rights Reserved