മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ത്രീ ആരോഗ്യം; സ്ത്രീ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം ഷീറോസിനെ ആരോഗ്യ പദ്ധതിയായ മായ സ്റ്റോക്ക് ഡീലില്‍ സ്വന്തമാക്കി

January 22, 2019 |
|
Lifestyle

                  മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ത്രീ ആരോഗ്യം; സ്ത്രീ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം ഷീറോസിനെ ആരോഗ്യ പദ്ധതിയായ മായ സ്റ്റോക്ക് ഡീലില്‍ സ്വന്തമാക്കി

സ്ത്രീകള്‍ മാത്രമുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായിട്ടുള്ള ഷീറോസ് ബംഗളൂരു ആസ്ഥാനമായുള്ള വനിതാ ആരോഗ്യ പദ്ധതിയായ മായ ഒരു സ്റ്റോക്ക് ഡീലില്‍ സ്വന്തമാക്കി. ഷീറോസ് കമ്യൂണിറ്റിയിലെ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായകമാകും. ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഓണ്‍ലൈന്‍ വഴി ഏറ്റവും നല്ല ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ ആപ്പുകളുടെ ഉദ്ദേശം. 

ഇതിനോടകം തന്നെ 14 മില്ല്യണ്‍ അംഗങ്ങള്‍ ഇതിലുണ്ട്.  3-4 വര്‍ഷത്തിനുള്ളില്‍ 100 മില്ല്യണിലെത്തുക എന്നതാണ് ലക്ഷ്യം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ജോണ്‍ പോള്‍ നിര്‍മ്മിച്ച മായ സഹായിക്കുന്നു. 20 രാജ്യങ്ങളിലെ സ്ത്രീകള്‍ സജീവമായി ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ സാങ്കേതിക വിദ്യയില്‍ മായ വലിയ രീതിയില്‍ മാറ്റം കൈവരിച്ചു ക്കൊണ്ടിരിക്കുകയാണ്. 

ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, ഫെര്‍ട്ടിലിറ്റി പ്രവചനങ്ങള്‍, ഗര്‍ഭധാരണ ട്രാക്കിംഗ് തുടങ്ങി എല്ലാമുണ്ട്. ഹിന്ദി, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാദേശിക ഭാഷകളിലും ഈ പ്ലാറ്റ്‌ഫോം ലഭ്യമാകും. 

 

Related Articles

© 2024 Financial Views. All Rights Reserved