പുതിയ ഫോള്‍ഡിങ് ഫോണുമായി വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു; ഫോണിന്റെ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തരംഗമാവുന്നു

January 29, 2019 |
|
Lifestyle

                  പുതിയ ഫോള്‍ഡിങ് ഫോണുമായി വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു; ഫോണിന്റെ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തരംഗമാവുന്നു

പുതിയ ഫോള്‍ഡിങ് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമിയും. പ്രോട്ടോടൈപ്പ്' വിഭാഗത്തില്‍ വരുന്നതായി ഉപകരണമായിട്ടാണ് ഇത് പരിചയപ്പെടുത്തിയത്.  ചൈനീസ് വീഡിയോ സേവനമായ വെയ്‌ബോയില്‍ ഷവോമി പ്രസിഡന്റും കോ-സ്ഥാപകനുമായ ലിന്‍ ബിന്‍ ബാഴ്‌സലോണ 50സെക്കന്റ് ദൈര്‍ഘ്യമുള്ള ഫോള്‍ഡിങ് ഫോണിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. പരിപാടിക്ക് വളരെയധികം ശ്രദ്ധ നേടിക്കൊടുത്തത് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയാണ്.

ഇത് ഒരു ഇരട്ട ഫോള്‍ഡര്‍ ആണ്. ഷവോമിയും ഫോള്‍ഡിങ് ഫോണുമായി എത്തുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഫോണിന്റെ വിഡിയോ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. പരമ്പരാഗത കോംപാക്ട് ഫോണ്‍ ഫോം ഘടകം നിര്‍മ്മിക്കാന്‍ ഇരുവശത്തേക്കും മടക്കാന്‍ കഴിയുന്ന ചെറിയ ടാബ്ലെറ്റ് വലുപ്പത്തിലുള്ള ഗാഡ്‌ജെറ്റ് ആണിത്.  വിപണി കീഴടക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ ഫോള്ഡിങ് ഫോണുകള്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved