ഇന്ത്യയില്‍ പത്തു മില്ല്യണ്‍ ഉല്‍പാദനം കൈവരിച്ച് യമഹ മോട്ടോര്‍ മുന്നേറുന്നു

May 14, 2019 |
|
Lifestyle

                  ഇന്ത്യയില്‍ പത്തു മില്ല്യണ്‍ ഉല്‍പാദനം കൈവരിച്ച് യമഹ മോട്ടോര്‍ മുന്നേറുന്നു

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ മോട്ടോര്‍ രാജ്യത്ത് 10 മില്യണ്‍ ഉല്‍പാദനം നേടി വന്‍ വളര്‍ച്ച കൈവരിച്ചു. സുരാജ്പൂര്‍ (ഛത്തീസ്ഗഡ്), ഫരീദാബാദ് (ഹരിയാന), ചെന്നൈ (തമിഴ്‌നാട്) തുടങ്ങിയ മൂന്ന് ഉല്‍പാദന സ്ഥലങ്ങളും ഉത്പാദന നേട്ടത്തിനായി സംയുക്തമായി പ്രവര്‍ത്തിച്ചു.

2012 മുതല്‍ 2019 വരെ അഞ്ചു ദശലക്ഷം യൂണിറ്റ് ആയി കമ്പനി കൈവരിച്ചതായി അറിയിച്ചു. ഈ വര്‍ഷം വരെ നിര്‍മിച്ച 10 ദശലക്ഷം യൂണിറ്റുകളില്‍ 80 ശതമാനം സുരാജ്പൂരിലും ഫരീദാബാദിലും ചെന്നൈ യൂണിറ്റിലുമാണുള്ളത്. മോട്ടോര്‍ സൈക്കിളുകളുടെ എണ്ണം 77.88 ലക്ഷമായിരുന്നു. സ്‌കൂട്ടറുകള്‍ 22.12 ലക്ഷം യൂണിറ്റായിരുന്നു.

യമഹയിലേക്കുള്ള നീക്കം ഈ വര്‍ഷങ്ങളിലെല്ലാം വളരെ ആവേശഭരിതമായിരുന്നു. ഉപഭോക്താക്കളില്‍ നിന്നും രാജ്യത്തുടനീളം യമഹയ്ക്ക് അനേകം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് ആവേശം പകരുന്നതിന്റെയും ഡിമാന്റിന്റെയും സാക്ഷ്യമാണ് ഇതെന്ന് 'യമഹ മോട്ടോര്‍ ഇന്ത്യാ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ചെയര്‍മാന്‍ ശിഥാര പസറഞ്ഞു. ഞങ്ങളുടെ ജീവനക്കാര്‍, ഡീലര്‍ പങ്കാളികള്‍, വിതരണക്കാര്‍, വെണ്ടര്‍മാര്‍ എന്നിവയുടെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1999 ലാണ് യമഹ മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിച്ചത്. 2012 ല്‍ അഞ്ച് ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനം ഒരേ അവസരത്തില്‍ കൈവന്നു. 2015ല്‍ 4.5 ലക്ഷം യൂണിറ്റ് ഉല്‍പാദനക്ഷമത കൈവരിച്ചുകൊണ്ട് 2019 ല്‍ ഒമ്പത് ലക്ഷം യൂണിറ്റായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

© 2024 Financial Views. All Rights Reserved