എബിക്‌സ് ഇങ്കുമായുള്ള ലയന കരാര്‍ അവസാനിപ്പിച്ച് യാത്ര ഓണ്‍ലൈന്‍

June 06, 2020 |
|
News

                  എബിക്‌സ് ഇങ്കുമായുള്ള ലയന കരാര്‍ അവസാനിപ്പിച്ച് യാത്ര ഓണ്‍ലൈന്‍

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള സോഫ്‌റ്റ്വെയര്‍ കമ്പനിയായ എബിക്‌സ് ഇങ്കുമായുള്ള ലയന കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്ര ഓണ്‍ലൈന്‍ ഇങ്ക് അറിയിച്ചു. ഒപ്പം കരാര്‍ ലംഘിച്ചതിന് എബിക്സില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്. 2019 ല്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്രാ.കോമിന്റെ മാതൃ കമ്പനിയായ യാത്ര ഓണ്‍ലൈനും എബിക്‌സ് ഇങ്കും തമ്മില്‍ 337.8 ദശലക്ഷം യുഎസ് ഡോളറിന്റെ (2,300 കോടിയിലധികം രൂപ) കരാര്‍ ഒപ്പിട്ടിരുന്നു.

ലയന കരാറിലെയും അനുബന്ധ വിപുലീകരണ കരാറിലെയും പ്രാതിനിധ്യം, വാറണ്ടികള്‍, ഉടമ്പടികള്‍ എന്നിവയുടെ ലംഘനങ്ങള്‍ക്ക് എബിക്‌സ് ഉത്തരവാദിത്തം വഹിക്കാന്‍ യാത്ര ഓണ്‍ലൈന്‍ ഇന്‍കോര്‍പ്പറേറ്റ് ആവശ്യപ്പെടുന്നു. മാത്രമല്ല തക്കതായ നഷ്ടപരിഹാരം തേടുകയും ചെയ്യുന്നു.

2020 ജൂണ്‍ 4 ലെ കണക്കനുസരിച്ച് കമ്പനിയുടെ ലഭ്യമായ മൊത്തം ദ്രവ്യത 32.5 ദശലക്ഷം യുഎസ് ഡോളര്‍ (240 കോടിയിലധികം രൂപ) ആണെന്നും പ്രതിമാസ പ്രവര്‍ത്തന ചെലവ് ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളറാണെന്നും (പ്രത്യേകമായി) 8 കോടി രൂപ) പ്രസ്താവനയില്‍ പറയുന്നു.

ഗുരുഗ്രാം ആസ്ഥാനമായുള്ള യാത്രാ ഡോട്ട് കോം ഓണ്‍ലൈന്‍ യാത്രാ മേഖലയിലെ ഒരു പ്രധാന സംരംഭമാണ്. കൂടാതെ ആഭ്യന്തര, അന്തര്‍ദ്ദേശീയ എയര്‍ ടിക്കറ്റിംഗ്, ഹോട്ടല്‍ ബുക്കിംഗ്, ഹോംസ്റ്റേ, ഹോളിഡേ പാക്കേജുകള്‍, ബസ് ടിക്കറ്റിംഗ്, റെയില്‍ ടിക്കറ്റിംഗ്, എന്നിങ്ങനെയുള്ള അനുബന്ധ സേവനങ്ങളും നല്‍കുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved