ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക് ഇനി ബസില്‍ യാത്ര ചെയ്യാം. ഏപ്രിമുതല്‍ ബസ് സര്‍വീസ്

February 22, 2020 |
|
News

                  ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക് ഇനി ബസില്‍ യാത്ര ചെയ്യാം. ഏപ്രിമുതല്‍ ബസ് സര്‍വീസ്

ദില്ലി: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ത്യക്കും മ്യാന്‍മറിനും ഇടയില്‍  ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ മാസം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്നും മ്യാന്‍മറിലെ മന്‍ഡാലയിലേക്കാണ് ബസ് സര്‍വീസ്. 579 കി.മീ ദൂരമാണ് സഞ്ചരിക്കേണ്ടി വരിക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക.

പിന്നീട് ദിവസേന സര്‍വീസ് നടത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍സിങ് പറഞ്ഞു. ആരോഗ്യം ,വിദ്യാഭ്യാസം,ടൂറിസം എന്നീ മേഖലകളില്‍ ഈ സര്‍വീസ് ഉപകാരപ്രദമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഉഡാന്‍ പദ്ധതിയുടെ ഭാഗമായി മണിപ്പൂരില്‍ നിന്നും മ്യാന്‍മറിലേക്ക് വിമാന സര്‍വീസും ആരംഭിക്കുന്നുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved