കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഐഇഡി സെന്ററുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

March 02, 2020 |
|
News

                  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഐഇഡി സെന്ററുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വവും നൂതനാശയങ്ങളും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  ഇന്നവേഷന്‍ ആന്‍ഡ് ഓന്‍ട്രപ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍ (ഐഇഡിസി) തുടങ്ങാന്‍ നിശ്ചിത യോഗ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) അപേക്ഷ ക്ഷണിച്ചു.

 സാങ്കേതിക മേഖലയില്‍ സംരംഭകത്വത്തെക്കുറിച്ച് ബോധവല്‍കരണം നടത്താനും സാമൂഹിക പ്രാധാന്യമുള്ള ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്ക് രൂപം നല്‍കാനും നൈപുണ്യശേഷി വളര്‍ത്താനും ഉദ്ദേശിച്ചാണ് കെഎസ്‌യുഎം ഇത്തരം സെന്ററുകള്‍ തുടങ്ങാന്‍ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ഐഇഡിസികള്‍ തുടങ്ങാനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റായി രണ്ടു ലക്ഷം രൂപ നല്‍കുന്നതുള്‍പ്പെടെ വിവിധ പദ്ധതികള്‍ കെഎസ് യുഎം ആവിഷ്‌കരിച്ചിട്ടുണ്ട്.  

അര്‍ഹരായവര്‍ക്ക് യാത്രച്ചെലവ്, പ്രവര്‍ത്തന മാതൃകളുടെ രൂപകല്പന തുടങ്ങിയവയ്ക്കുള്ള ഗ്രാന്റുകള്‍, ഐഡിയ ഫെസ്റ്റ് തുടങ്ങിയവ ഇതില്‍ പെടും. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യയില്‍ വിപുലമായ പരിശീലനത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കും. എന്‍ജിനീയറിംഗ് കോളജുകള്‍ക്കായി തുടങ്ങിയ ഐഇഡിസി പദ്ധതിയില്‍ പിന്നീട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളെയും പോളിടെക്‌നിക്കുകളെയും ഇതര സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുകയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved