ജെറ്റ് എയര്‍വേയ്‌സിന്റെ 260 ഓളം പൈലറ്റുമാര്‍ സ്‌പൈസ് ജെറ്റിന്റെ അഭിമുഖത്തിന് മുംബൈയില്‍ എത്തി

March 21, 2019 |
|
News

                  ജെറ്റ് എയര്‍വേയ്‌സിന്റെ 260 ഓളം പൈലറ്റുമാര്‍ സ്‌പൈസ് ജെറ്റിന്റെ അഭിമുഖത്തിന് മുംബൈയില്‍ എത്തി

സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ 260 ലേറെ പൈലറ്റുമാര്‍ സ്‌പൈസ് ജെറ്റ് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാനായി മുംബൈയിലെത്തി. പൈലറ്റുമാരില്‍ 150 പേരും ക്യാപ്റ്റന്മാരാണ്. ജെറ്റ് പൈലറ്റുമാര്‍, എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍, എന്നിവര്‍ക്കൊന്നും മൂന്ന് മാസമായി ജെറ്റ് ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളം കിട്ടാതെയാണ് ജീവനക്കാര്‍ ജെറ്റില്‍ ജോലിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ശമ്പളം എന്ന് നല്‍കാമെന്ന ഉറപ്പ് പോലും ജെറ്റ് അധികൃതര്‍ നല്‍കിയിട്ടില്ല. 

ഏപ്രില്‍ ഒന്നു മുതല്‍ ജോലി നിര്‍ത്തി വെക്കുമെന്ന് പൈലറ്റുമാര്‍ അറിയിച്ചു. നിലവില്‍ ജെറ്റിന്റെ പല വിമാന സര്‍വ്വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. പൈലറ്റുമാരുടെ വേതനം മാര്‍ച്ച് 31 നകം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് ഒപ്പ് വെച്ച് ഇറങ്ങുമെന്നാണ് പൈലറ്റുമാരുടെ തീരുമാനം. ജെറ്റിന്റെ അവസ്ഥ മുമ്പേ മനസ്സിലാക്കി കൊണ്ട് 260 ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ മുംബൈയില്‍ നടന്ന സ്‌പൈസ് ജെറ്റ് പൈലറ്റ് അഭിമുഖത്തില്‍ പങ്കെടുത്തത്. ജെറ്റ് എയര്‍വെയ്‌സിന്റെ പൈലറ്റുമാരെ നിയമിക്കാന്‍ ഇന്‍ഡിഗോ അതിന് മുമ്പേ തന്നെ ശ്രമിച്ചു കഴിഞ്ഞു. അവര്‍ക്ക് ലാഭകരമായ ഓഫറുകളും ഇന്‍ഡിഗോ  നല്‍കിയിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved