കപ്പല്‍ വിനോദസഞ്ചാരത്തിന് ഇത് ഉത്സവക്കാലം; ഇറ്റാലിയന്‍ ആഡംബര കപ്പല്‍ കൊച്ചിയിലെത്തി

November 09, 2019 |
|
News

                  കപ്പല്‍ വിനോദസഞ്ചാരത്തിന് ഇത് ഉത്സവക്കാലം; ഇറ്റാലിയന്‍ ആഡംബര കപ്പല്‍ കൊച്ചിയിലെത്തി

കൊച്ചി: കൊച്ചിയില്‍ കപ്പല്‍ ടൂറിസത്തിന് ഇത് ഉത്സവകാലം. ക്രൂസ് സീസണിന് തുടക്കമിട്ട് ആദ്യ ആഡംബര വിനോദയാത്രാ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ഇറ്റാലിയന്‍ ആഡംബര കപ്പലായ ഐഡ വിറ്റയാണ് കൊച്ചി തുറമഖത്ത് നങ്കൂരമിട്ടത്. 1587 പേരുമായാണ് കപ്പല്‍ കൊച്ചിയിലെത്തിയത്.

ഒക്ടോബര്‍ 30നാണ് ഐഡ ദുബൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്ര തുടങ്ങിയത്. മസ്‌കറ്റ്,ഗോവ,മംഗളുരു തുടങ്ങിയ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. മാലി,കൊളംമ്പോ,ക്വാലാലംപൂര്‍ എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം നവംബര്‍ 16ന് ഐഡ സിംഗപ്പൂരില്‍ തിരിച്ചെത്തും. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂസ് സീസണ്‍ അടുത്തവര്‍ഷം ആഗസ്റ്റ് മാസം വരെയാണ് നീളുന്നത്. 

കൊച്ചിയിലെ ക്രൂസ് ടൂറിസവും ക്രൂസില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൂസ് ലൈനര്‍ ഡോക്കിംഗുകളുടെ എണ്ണത്തില്‍ മുംബൈക്ക് ശേഷം കൊച്ചിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved