ബുക്ക് മൈ ഷോയുടെ ഓഹരികള്‍ വാങ്ങാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്

July 10, 2019 |
|
News

                  ബുക്ക് മൈ ഷോയുടെ ഓഹരികള്‍ വാങ്ങാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്

സിനിമാ ടിക്റ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ബുക്ക് മൈ ഷോയുടെ ഓഹരികള്‍ കൈമാറാനുള്ള നീക്കം സജീവം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നാതായാണ് റിപ്പോര്‍ട്ട്. 10-12 ശതമാനം വരുന്ന ഓഹരികള്‍ കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗോള തലത്തിലെ വമ്പന്‍മാര്‍ തയ്യാറാതായിറിപ്പോട്ട്. സ്വകാര്യ ഇക്വിറ്റി സ്ഥാപകനായ ജനറല്‍ അറ്റ്‌ലാന്റിക്, സിംഗപ്പൂര്‍ വെല്‍ത്ത് ഫണ്ട് ടെമാസെക്, ഇന്‍വെസ്റ്റ്‌മെന്റ്് ബാങ്കായ സാച്ച്‌സ് എന്നീ ഭീമന്‍മാരാണ് ബുക്ക് മൈ ഷോയുടെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായിട്ടുള്ളത്. ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായിരിക്കും ഓഹരികളിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുക. 

അതേസമയം നിലവില്‍ ഓഹരി പങ്കാളിത്തമുള്ള സെയ്ഫ് പാര്‍ട്‌നേര്‍സ് പുറത്തുപോകുന്ന സന്ദര്‍ഭത്തിലാണ് പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുള്ളത്. 5.6 ശതമാനം ഓഹരി പങ്കാളിത്തമാണ് സെയ്ഫ് പാര്‍ട്‌നേര്‍സിനുള്ളത്. ആക്‌സല്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ബുക്ക് മൈ ഷോയിലുള്ള ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഹരി ഇടപാടിലൂടെ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്ക് മുന്‍പിലുള്ളത്. ഓഹരി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അവെന്‍ഡക്‌സ് കാപ്പിറ്റിലിനെ ഏല്‍പ്പിച്ചതായാണ് വിവരം. അേേതസമയം ഓഹരി ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നത് വഴി തങ്ങള്‍ക്ക 1.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പറ്റണെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം കമ്പനിയുടെ ഓഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, ഏതാനും ആഴ്ചകള്‍ക്കകം ഇത് പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി ഇടപാടില്‍ പൂര്‍ണ താത്പര്യത്തോടെ മൂന്ന കമ്പനികള്‍ വന്ന സ്ഥിതിക്കാണ് കൂടുുതല്‍ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ളത്. പേടിഎം മുഖ്യ എതിരാളിയായി വന്നതോടെയാണ് ബുക്ക് മൈ ഷോ കതൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചത്. 2016 വരെ ബുക്ക് മൈ ഷോ എതിരാളികളില്ലാതെയാണ് തങ്ങളുടെ ഓണ്‍ ടിക്ക്റ്റ് ബുക്കിംഗ് സജീവമാക്കിയത്.

 

Related Articles

© 2024 Financial Views. All Rights Reserved