ഇടപാടുകള്‍ സുഗമമാക്കാന്‍ ഇനി എച്ച്ഡിഎഫ്‌സിയുടെ 'മൈആപ്‌സ്'

January 13, 2020 |
|
Banking

                  ഇടപാടുകള്‍ സുഗമമാക്കാന്‍ ഇനി എച്ച്ഡിഎഫ്‌സിയുടെ 'മൈആപ്‌സ്'

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി എച്ച്ഡിഎഫ്‌സി.'മൈആപ്‌സ്' എന്ന പുതിയ ആപ്ലിക്കേഷനാണ് ബാങ്ക് പരിചയപ്പെടുത്തുന്നത്. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹൗസിംഗ് സൊസൈറ്റികള്‍, പ്രാദേശിക ക്ലബ്ബുകള്‍, മത സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്നതിനായി ബാങ്കിംഗ് ഉല്‍പ്പന്നങ്ങളുടെ കസ്റ്റമൈസ് ചെയ്ത സ്യൂട്ടാണ് മൈ ആപ്സ്. ഇംഗ്ലീഷ്,ഹിന്ദി,മലയാളം അടക്കം ഇരുപത് ഭാഷകള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ വ്യാപിപ്പിക്കാനാണ് പുതിയ മൊബൈല്‍ ആപ്പ് വഴി ഉദ്ദേശിക്കുന്നത്.എച്ച്ഡിഎഫ്സി ബാങ്ക് ഓര്‍ഗനൈസേഷനുകളെ അവരുടെ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും മൈ ആപ്സ് സഹായിക്കും. നിലവില്‍ എച്ച്ഡിഎഫ്സി ബാങ്ക് മൈപ്രയര്‍, മൈസിറ്റി,മൈസൊസൈറ്റി, മൈക്ലബ്,  തുടങ്ങി നാല് തരം ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ സ്ഥാപനത്തിലെയും എല്ലാ അംഗങ്ങള്‍ക്കും മൈ ആപ്സ് സൗജന്യമായിരിക്കും. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്കുകളൊന്നും തന്നെ ഈടാക്കില്ല. അംഗങ്ങള്‍ക്ക് അവരുടെ പ്രതിമാസ ബില്ല് അല്ലെങ്കില്‍ ഫീസ് അടയ്ക്കാനും ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താനും ഇതിലൂടെ സാധിക്കും

 

Related Articles

© 2024 Financial Views. All Rights Reserved