ബജറ്റ് കോര്‍പ്പറേറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചോ? ബജറ്റിനെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ക്ക് വിരാമം

July 09, 2019 |
|
News

                  ബജറ്റ് കോര്‍പ്പറേറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചോ? ബജറ്റിനെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ക്ക് വിരാമം

ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിച്ച ബജറ്റിന്റെ  പൂര്‍ണമായ രൂപം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ബജറ്റിനെ പറ്റി നിരവധി അഭിപ്രായങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. ബജറ്റിനെ ചിലര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരമാന്റെ കന്നി ബജറ്റെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ബജറ്റിനെ പൂര്‍ണമായും വിലയിരുത്തുമ്പോള്‍ ബജറ്റ് കോര്‍പ്പറേറ്റിന് കൂടുതല്‍ ഗുണം ചെയ്തുവെന്ന് വിലയിരുത്തുക സാധ്യമല്ല. കാരണം കോര്‍പ്പറേറ്റ് നികുതി കുറച്ച അതേ സ്ഥാനത്താണ് കോര്‍പ്പറേറ്റ് മുതലാളിമാരുടെ സര്‍ചാര്‍ജ് ബജറ്റില്‍ പ്രഖ്യാപനത്തില്‍ വര്‍ധിപ്പിച്ചത്. സര്‍ചാര്‍ജ് അധികമായി ചുമത്തിയത് മൂലം ഓഹരി വിപണിയില്‍ തകര്‍ച്ചയാണ് ബജറ്റ് ദിനത്തില്‍ പോലും സംഭവിച്ചത്. ബജറ്റിന്റെ നേട്ടം കോര്‍പ്പറേറ്റിനാണെന്ന ആക്ഷേപം ശരിവെക്കാത്തതാണ് ഓഹരി വിപണിയില്‍ ബജറ്റ് അവതരണത്തിന് ശേഷം തകര്‍ച്ച നേരിടുന്നതിന് കാരണമായത്. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ ബജറ്റ് ജനപ്രിയമാണെന്നോ, ബജറ്റ് കോര്‍പ്പറേറ്റിന് തീറെഴുതിക്കൊടുത്തെന്നോ വിലയിരുത്തുന്നത് ശരിയല്ല. 

എന്നാല്‍ രണ്ട് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള സമ്പന്നരുടെ സര്‍ചാര്‍ജ് 15 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട് ബജറ്റില്‍. സര്‍ചാര്‍ജ് വര്‍ധനവ് സമ്പന്നരെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്. അഞ്ച് കോടി രൂപയ്ക്ക മുകളില്‍ വരുമാനമുള്ള സമ്പന്നര്‍ക്ക് 37 ശതമാനവും സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് മൂലം കോര്‍പ്പറേറ്റിന് ഈ ബജറ്റ് കൂടുതല്‍ ഗുണം ചെയ്യില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. അതേസമയം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ സര്‍ചാര്‍ജ് ഈടാക്കിയാല്‍ വരുമാനത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. 

അതേസമയം സമ്പന്നരുടെ സര്‍ചാര്‍ജ് കൂടുതല്‍ ഈടാക്കിയത് മൂലം ഓഹരി വിപണിയിലടക്കം വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഒരു വര്‍ഷം മൂന്ന് കോടി രൂപ വരുമാനമുള്ള കോര്‍പ്പേറേറ്റില്‍ നിന്ന് പ്രതിമാസം 76,375  രൂപയാണ് പ്രതിമാസം നികുതിയനത്തില്‍ ഈാടാക്കിയിട്ടുള്ളത്. ആറ് കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സമ്പന്നര്‍ പ്രതിമാസം 3.4 ലക്ഷം കോടി രൂപ നികുതിയനത്തില്‍ അടക്കണമെന്നാണ് നിയമം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കില്ലെന്നും, വരുമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതകള്‍ കാണുന്നുമുണ്ടെന്ന അഭിപ്രായങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved