ഫിബ്രുവരി ഒന്നിന് നിര്‍മ്മല നടത്തുക വന്‍ പ്രഖ്യാപനങ്ങള്‍; മോദിയില്‍ തിളങ്ങുന്ന ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുക ലക്ഷ്യം; വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും പ്രതീക്ഷ കൈവിടാതെ നിര്‍മ്മല

January 24, 2020 |
|
News

                  ഫിബ്രുവരി ഒന്നിന് നിര്‍മ്മല നടത്തുക വന്‍ പ്രഖ്യാപനങ്ങള്‍; മോദിയില്‍ തിളങ്ങുന്ന ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുക ലക്ഷ്യം; വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും പ്രതീക്ഷ കൈവിടാതെ നിര്‍മ്മല

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഏതെക്കെ മേഖലകളിലാകും പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുക, ഏതൊക്കെ തരത്തിലാകും കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുക. രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട മാന്ദ്യം എങ്ങനെയാകും ധനമന്ത്രി ബജറ്റിലൂടെ കൈകാര്യം ചെയ്യുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.  രാജ്യത്തെ വ്യവസായിക  മേഖലകളുടെ ഉണര്‍വ്വിന് ധനമന്ത്രി ഏതൊക്കെ തലത്തിലാകും പ്രഖ്യാപനങ്ങള്‍ നടത്തുക എന്നതാണ് ഇപ്പോള്‍ കപലരും ഉറ്റുനോക്കുന്നത്. 

അതേസമയം കേന്ദ്ര ബജറ്റിന് ശേഷം മദ്യത്തിന് വില ഉയരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ നിര്‍ദ്ദേശമില്ലെന്ന് റിപ്പോര്‍ട്ടുകള്‍.  എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങുന്നത് പരിമിതപ്പെടുന്നതാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ്  ഇപ്പോള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍  പുറത്തുവരുന്നത്.  

എന്നാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സിഗരറ്റടക്കമുള്ളവ നിരോധിക്കണമെന്ന് വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ധനമന്ത്രാലയം എടുത്തില്ലെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. നിരോധനത്തിന് തുല്യമായ അമിത നികുതി നിരക്കിലൂടെയോ നിരോധന പ്രഖ്യാപനമായോ ഇത് പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കുന്നത്. 

അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനാണ് ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു, എന്നാല്‍ വലിയ തോതിലുള്ള ഇറക്കുമതി തീരുവ വര്‍ധന ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടില്ല. പകരം, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, കായിക ഇനങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി 371 ഇനങ്ങളെ ''അനിവാര്യമല്ലാത്തവ'' എന്ന് തരംതിരിച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. 

മൊത്തത്തിലുള്ള മദ്യവില്‍പ്പനയുടെ വ്യാപനം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെത്തുടര്‍ന്ന് പരിഭ്രാന്തരായ മദ്യ ഇറക്കുമതിക്കാരെ ഇറക്കുമതി തീരുവ വര്‍ധന ഉണ്ടാകില്ലെന്ന സൂചനകള്‍ ആശ്വസിപ്പിക്കുന്നുണ്ട്. 

നിലവിലെ കണക്കനുസരിച്ച്, വോഡ്ക, വിസ്‌കി എന്നിവയുള്‍പ്പെടെയുള്ള വീര്യം കൂടിയ മദ്യത്തിന് മറ്റ് ചാര്‍ജുകള്‍ക്കൊപ്പം 150 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും ബിയറിന് 100 ശതമാനം കസ്റ്റംസ് തീരുവയുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മദ്യത്തിന്റെ ഇറക്കുമതി വര്‍ദ്ധിച്ചിട്ടുണ്ട്.

അതേസമയം ബജറ്റില്‍ ടാക്‌സ് ഇനത്തിലടക്കം കുറവ് വരുത്താനും മദ്യ വര്‍ഗ വിഭാഗത്തിനെ കൂടുതല്‍ പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.മധ്യവര്‍ഗ വിഭാഗത്തിന്റെ  ക്ഷേമവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നടത്തിയേക്കുക. ഫിബ്രുവരി ഒന്നിന് അവതരിപ്പികക്കുന്ന ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മധ്യവര്‍ഗ വിഭാഗത്തിനായി ഒറുക്കിവെക്കുക. രണ്ടര ലക്ഷം മുതല്‍ ഏഴുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതിയുള്ളത്്. ഈ നിരക്കില്‍ മാറ്റം വരുത്തിയുള്ള പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയേക്കുക.   

അതേസമയം മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല നടത്തിയേക്കുക എന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ അഞ്ച് ലക്ഷത്തിനും, പത്ത് ലക്ഷത്തിനും വരുമാനമുള്ളവര്‍ക്ക്   ഇരുപത് ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നക്.  ഏഴ്  ലക്ഷം രൂപ മുതല്‍ പത്ത ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനമാണ് നികുതി. ഇരുപത് ലക്ഷം രൂപ മുതല്‍  പത്തുകോടി രൂപ വരെ ഉള്ളവര്‍ക്ക് 30 ശതമാനമാണ് നിലവില്‍ നികുതി.അതേസമയ 10 കോടിക്ക് മുകളിലുള്ളവര്‍ക്ക് 35 ശതമാനവുമാണ് നികുതി.  

രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍  പരിഗണന നല്‍കുന്ന പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുക.  രാജ്യത്തെ അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍  വന്‍ പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ നടത്തുക.

Related Articles

© 2024 Financial Views. All Rights Reserved