മോശം ധനസ്ഥിതിയില്‍ രാജ്യം; ഓഹരി വിപണി രംഗത്ത് നിക്ഷേകര്‍ക്കിടയില്‍ ആശയകുഴപ്പം; കൊറോണ വൈറസ് ഇന്ത്യയിലേക്കെത്തുമെന്ന ഭീതി മൂലം ഓഹരി വിപണി നിലംപൊത്തി; സെന്‍സെക്‌സ് 458.07 പോയിന്റ് ഇടിഞ്ഞു

January 27, 2020 |
|
Trading

                  മോശം ധനസ്ഥിതിയില്‍ രാജ്യം; ഓഹരി വിപണി രംഗത്ത് നിക്ഷേകര്‍ക്കിടയില്‍ ആശയകുഴപ്പം;  കൊറോണ വൈറസ് ഇന്ത്യയിലേക്കെത്തുമെന്ന ഭീതി മൂലം ഓഹരി വിപണി നിലംപൊത്തി; സെന്‍സെക്‌സ് 458.07 പോയിന്റ് ഇടിഞ്ഞു

രാജ്യത്തെ മോശം ധനസ്ഥതി, ചൈനയില്‍ ആകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസ്, ഉപഭോഗ  നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ച , തുടങ്ങിയ പ്രതിസന്ധികള്‍ മൂലം ഓഹരി വിപണി ഇന്ന് നിലം പൊത്തി.  സാര്‍സ് വൈറസിന്റെ പ്രത്യാഘാതം കൊറോണ വൈറസിലും വ്യാപിക്കുമെന്ന ഭീതിയാണ് ഓഹരി വിപണി ഇന്ന് നിലംപൊത്താന്‍ കാരണം. മാത്രമല്ല അന്താരാഷ്ട്ര യാത്ര വിലക്കുകളും, വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയുമാണ്.  ഇത് മൂലം സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ട്രേഡിങ് പ്ലേസായ ബിഎസ്ഇ, എന്‍എസ്ഇകളിലെ വിവിധ കമ്പനീസിന്റെ ഓഹരികളില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി.  

ഓഹരികള്‍ നിലംപൊത്താന്‍  പ്രധാനമായ കാരണങ്ങള്‍ ഇതൊക്കെയാണ്, ഒന്നാമത്തേത് രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ്. രൂപയുടെ മൂല്യം ഇന്ന് 10 പൈസയോളം ഇടിവ് രേഖപ്പെടുത്തി 71.43 രൂപയിലാണ് ഡോളറില്‍ വ്യാപാരം അരങ്ങേറിയത്.  അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച്ച 18 പൈസയാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. അതായത് 71.33 രൂപയിലാണ് ക്ലോസ് ചെയ്തതെന്നാണ് കണക്കുകളിലൂട വ്യ്ക്തമാകുന്നത്.  വിവിധ സെക്ഷനുകളിലെ ഓഹരികളില്‍  ഇന്ന് ഇടിവ് രേഖപ്പെടുത്തിയെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

മെറ്റല്‍ വിഭാഗത്തിലെ ഓഹരികളില്‍  നിലവില്‍ മൂന്ന് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ബാങ്കിങ്, എന്‍ര്‍ജി,  എഫ്എംസിജി,  ഇന്‍ഫ്ര, ഐടി എന്നീ സെക്ഷനുകളിലെ ഓഹരികളിലും ഇന്ന് ഇടിവുണ്ടായി.  ഫാര്‍മ്മ ഓഹരികളില്‍ ഇന്ന് ഒരു ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  458.07 താഴ്ന്ന്  അതായത് 1.10 ശതമാനം ഇടിവ് രേഖപ്പെടുത്തി 41,155.12 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 129.30 പോയിന്റ് താഴ്ന്ന് അതായത്  1.06%  ശതമാനം ഇടിവ് രേഖപ്പെടുത്തി  12,119 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1052 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നേട്ടം രേഖപ്പെടുത്തുകയും,  1452 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. 

ഡോ.റെഡ്ഡിസ് ലാബ്‌സ് (5.19%), എംആന്‍ഡ്എം (1.86%), സിപ്ല (1.22%), എയ്ച്ചര്‍ മോട്ടോര്‍സ് (0.79%), ഉള്‍ട്രാടെക് സിമന്റ് (0.74%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില് രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.  വേദാന്ത (-4.52%),  ടാറ്റാ സ്റ്റീല്‍ (-4.33%), ഹിന്ദാല്‍കോ (-3.48%), ഉന്‍ഡസ് ഇന്‍ഡ് ബാങ്ക് (-3.41%),  ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-3.35%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.  

എന്നാല്‍  വ്യാപാരത്തില്‍  രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന്  ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഐസിഐസിഐ ബാങ്ക് (2,049.56),  ഡോ. റെഡ്ഡിസ് ലാബ്‌സ് (1,320.08), എച്ച്ഡിഎഫ്‌സി ബാങ്ക് (1,145.78), റിലയന്‍സ് (922.07), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (765.22), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.  

Related Articles

© 2024 Financial Views. All Rights Reserved