മരുന്നുകളുടെ ഉത്പ്പാദനത്തില്‍ കുറവ്; കൊറോണ വൈറസ് ഇന്ത്യക്കും വലിയ തിരിച്ചടി; പാരസൈറ്റാമോളിന്റെ വിലയില്‍ 40 ശതമാനം വര്‍ധന; കൊറോണയില്‍ ജീവന്‍ പൊലിഞ്ഞുപോകുമ്പോഴും സാമ്പത്തിക ആഘാതത്തില്‍ ലോകം

February 18, 2020 |
|
News

                  മരുന്നുകളുടെ ഉത്പ്പാദനത്തില്‍ കുറവ്; കൊറോണ വൈറസ് ഇന്ത്യക്കും വലിയ തിരിച്ചടി; പാരസൈറ്റാമോളിന്റെ വിലയില്‍ 40 ശതമാനം വര്‍ധന; കൊറോണയില്‍ ജീവന്‍ പൊലിഞ്ഞുപോകുമ്പോഴും സാമ്പത്തിക ആഘാതത്തില്‍ ലോകം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ആഘാതം മൂലം ലോക സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലേറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയ്ക്കാണ് കൊറോണ വൈറസിന്റെ ആഘാതം മൂലം വലിയ പരിക്കുകള്‍ ഏറ്റിട്ടുള്ളത്. ചൈനയിലെ ഉപഭോഗ നിക്ഷേപ മേഖലയും, വ്യവസായിക ഉത്പ്പാദന മേഖലയുമെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലൂടെയാണ് നീങ്ങുന്നകത്.  നിലവില്‍ ചൈനയില്‍  വിവിധ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കുകയും, തങ്ങളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്. ഇതോടെ ആഗോള ഇലകട്രോണിക്‌സ് വ്യാപാരം ഏറ്റവും വലിയ  പ്രതിസന്ധിയാകും  2020 ല്‍ നേരിടേണ്ടി വരിക. ചൈനീസ് ഭരണകൂടം യാത്രാ വിലക്കുകള്‍ കര്‍ശനമാക്കിയതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ചൈന എണ്ണ ഉപയോഗം കുറച്ചതോടെ എണ്ണ വിപണിയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാവുകും ചെയ്തു. 

സപ്ലൈ ചെയിനുകളില്‍ നിയന്ത്രണം കര്‍ശനമായതോടെയും, വിതരണത്തിലും ഉത്പ്പാദനത്തിലും ഉണ്ടായ ഇടിവ് മൂലവും വിവിധ ഉത്പ്പന്നങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചില മരുന്നുകളുടെ വില വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന  പാരസൈറ്റമോളിന് 40 ശതമാനം വരെ വില വര്‍ധിപ്പിച്ചു കമ്പനികള്‍.  അതേസമയം ബാക്ടീയരകളെ പ്രതിരോധിക്കാനുപയോഗിക്കുന്ന ചില മരുന്നുകളില്‍  ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം  70 ശതമാനത്തോളം വില  വര്‍ധനവാണ് ഈ ഇനത്തിലുള്ള മരുന്നുകളുടെ വിലയില്‍  രേഖപ്പെടുത്തിയിട്ടുള്ളത്.  സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍. പട്ടേല്‍  ആണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട്  പുറത്തുവിട്ടത്. 

അടുത്ത മാസം ആദ്യ വാരത്തോടെ സപ്ലൈസ് ചെയിന്‍ പുനസ്ഥാപിക്കാന്‍  സാധിക്കണം. ഇല്ലെങ്കില്‍ സപ്ലൈ ചെയിന്‍ വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക,  മാത്രമല്ല,  ഇല്ലെങ്കില്‍  ഡ്രഗ് ഫോര്‍മുലേഷന്‍  ഫിനിഷഡ് പോയിന്റിലേക്ക് വഴുതി വീണേക്കും.  നിലവില്‍ കൊറോണ വൈറസ് 1000 ത്തിലധികം പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് കൂടുതല്‍ പരിക്കുകള്‍ ഏറ്റതോടെ ലോക സമ്പദ് വ്യവസ്ഥയ്ക്കും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും വലിയ തോതിലുള്ള മുറിവാണ് ഉണ്ടാക്കിയിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved