ദുബായില്‍ സ്വകാര്യ നിക്ഷേപകരുടെ ഒഴുക്ക് കുറയുന്നതായി റിപ്പോര്‍ട്ട്; തൊഴില്‍ രംഗത്തെ വളര്‍ച്ചയിലും ഇടിവ്

September 04, 2019 |
|
News

                  ദുബായില്‍ സ്വകാര്യ നിക്ഷേപകരുടെ ഒഴുക്ക് കുറയുന്നതായി റിപ്പോര്‍ട്ട്; തൊഴില്‍ രംഗത്തെ വളര്‍ച്ചയിലും ഇടിവ്

ദുബായ്: ദുബായിലെ സ്വകാര്യ നിക്ഷേത്തില്‍ ആഗസ്റ്റ് മാസത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്.എണ്ണ ഇതര ബിസനിസ് മേഖലയിലടക്കം വന്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ദുബായിലെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളില്‍ ഇപ്പോഴും ചില ആശയ കുഴപ്പങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) സൂചിക ആഗസ്റ്റ് മാസത്തില്‍ 51.6 ലേക്ക് താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. എട്ട് മാസത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ദുബായിലെ സ്വകാര്യ നിക്ഷേപങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം പിഎംഐ സൂചിക ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 55.1 ആണ്. ഉത്പ്പാദന മേഖലയിലക്കം കുറവ് വന്നത് മൂലമാണ് നിക്ഷേപങ്ങളിലും കുറവ് വന്നിട്ടുള്ളതെന്നാണ് ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ വിലയിരുത്തല്‍. ഇത് മൂലം തൊഴില്‍ മേഖലയിലും പ്രതിസന്ധികള്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്വകാര്യ നിക്ഷേപങ്ങളില്‍ ്കുറവ് വന്നത് വിപണി രംഗത്തെ കടുത്ത മത്സരമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ മാറ്റങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബിസനസ് രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അവസരം ഉണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ചിലവ് ചുരുക്കല്‍, പ്രവര്‍ത്തന മെച്ചപ്പെടുത്തല്‍ തുടങ്ങി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved