ജിയോ ഫൈബര്‍ എത്തുമെന്ന വാര്‍ത്തയ്‌ക്കൊപ്പം മുഖ്യമായി അറിഞ്ഞിരിക്കേണ്ടതെന്തെന്ന് ഓര്‍ക്കാം; സെറ്റ് ടോപ് ബോക്‌സില്‍ എന്തൊക്കെയുണ്ട് ? ജിയോ ഹോളോ ബോര്‍ഡ് എന്നാല്‍ എന്ത് ? അറിയൂ

August 13, 2019 |
|
News

                  ജിയോ ഫൈബര്‍ എത്തുമെന്ന വാര്‍ത്തയ്‌ക്കൊപ്പം മുഖ്യമായി അറിഞ്ഞിരിക്കേണ്ടതെന്തെന്ന് ഓര്‍ക്കാം; സെറ്റ് ടോപ് ബോക്‌സില്‍ എന്തൊക്കെയുണ്ട് ? ജിയോ ഹോളോ ബോര്‍ഡ് എന്നാല്‍ എന്ത് ? അറിയൂ

ജിയോ ജിഗാ ഫൈബര്‍ സെപ്റ്റംബര്‍ അഞ്ചിന് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇതിനെ പറ്റി അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ ? എക്കാലത്തേക്കും സൗജന്യ കോളും അതിവേഗ ഇന്റര്‍നെറ്റും സമ്മാനിക്കുന്ന ജിയോ ഫൈബര്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്. 

വരുന്ന 12 മാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം.ഡി.ടി.എച്ച് ടെലിവിഷന്‍ സേവനങ്ങളെ വെല്ലുന്ന തരത്തില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നല്‍കുന്ന പദ്ധതി സ്വപ്നതുല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 7.5 കോടി വരിക്കാരെ തങ്ങള്‍ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു100 എംബിപിഎസ് മുതല്‍ 1 ജി.ബി.പി.എസ് വരെ വേഗതയില്‍ ഈ സംവിധാനം വഴി ഇന്റര്‍നെറ്റ് ലഭിക്കും. വീഡിയോ കോണ്‍ഫറന്‍സിനായി ആയിരങ്ങള്‍ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബര്‍ വഴി ഇത് എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ട ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പില്‍ വരുത്താന്‍ റിലയന്‍സ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്‌സ് ഗെയിമിങ് സൗകര്യം കൂടി ഉള്ളതായിരിക്കും.

700 രൂപയില്‍ ആരംഭിച്ച് 1000 രൂപയില്‍ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബര്‍ നല്‍കുന്നത്. ഇത് വഴി വോയിസ് കോളും പൂര്‍ണമായും സൗജന്യമാണ്. ജിഗാ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്. 

ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

100 എംബിപിഎസ് മുതല്‍ 1 ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റ് ആണ് ജിയോ ജിഗാ ഫൈബര്‍  വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിമാസ ചാര്‍ജുള്ള പ്ലാനുകള്‍ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോണ്‍ കോള്‍ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവില്‍ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ.

ബിസിനസ് സംരംഭങ്ങളെ ഉദ്ദേശിച്ചുള്ളതാണ് 1 ജിബി ഇന്റര്‍നെറ്റ്.വീടുകളിലേക്ക് 100 എംബിപിഎസ് മുതലുള്ള ആരംഭ പ്ലാനുകള്‍ ധാരാളമാണ്.

ആദ്യം വര്‍ഷം 1600 നഗരങ്ങളിലായി 3.5 കോടി കണക്ഷനുകള്‍ നല്‍കും. ഇതില്‍ 2 കോടി വീടുകളും ഒന്നരക്കോടി ബിസിനസ് സ്ഥാപനങ്ങളുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് കേരളത്തില്‍ ആദ്യം ജിയോ ഫൈബര്‍ സേവനമെത്തിക്കുക. കേബിള്‍ വഴിയാണു കണക്?ഷന്‍ വീട്ടിലെത്തുക.

ജിയോ സെറ്റപ്പ് ബോക്‌സ് മിക്ക ഗെയിമിങ് കണ്‍സോളുകളെയും പിന്തുണയ്ക്കും. മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാന്‍ മൈക്രോസോഫ്റ്റ്. ടാന്‍സെന്റ്, ഗെയിംലോഫ്റ്റ് എന്നിങ്ങനെയുള്ളവരുമായി ജിയോ കൈകോര്‍ക്കുന്നുണ്ട്.

നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം, സോണിലൈവ്, ഇറോസ്‌നൗ എന്നിങ്ങനെ നിരവധി ഛഠഠ കണ്ടന്റ് ദാതാക്കളുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഇതില്‍ ലഭ്യമാക്കാം.

മികച്ച വെര്‍ച്വല്‍ റിയാലിറ്റി അനുഭവത്തിനായി ജിയോ ഹോളോബോര്‍ഡ് എന്ന പേരില്‍ വിആര്‍ ഹെഡ്‌സെറ്റും ജിയോ വിപണിയിലെത്തിക്കും.

ജിയോഫൈബര്‍ ഉപയോക്താവിന് കുടുംബത്തിനായി ജിയോ പോസ്റ്റ് പെയ്ഡ് തിരഞ്ഞെടുക്കാന്‍ കഴിയും. മികച്ച ഓഫറുകളുള്ള ഈ പ്ലാന്‍ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് എന്നാണ് അറിയപ്പെടുന്നത്.

ഒരു വര്‍ഷ പാക്കേജ് എടുക്കുന്നവര്‍ക്ക് ഹൈ ഡെഫിനിഷന്‍ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്‌ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി ലഭിക്കും. ഗെയിമിങ്ങ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്‌സുകളാണു ജിയോ ഗിഗാ ഫൈബര്‍ പദ്ധതിയുടെ ഭാഗമായുളളത്. സാധാരണ ടിവികളും സ്മാര്‍ട് ടിവി പോലെ പ്രവര്‍ത്തിപ്പിക്കാനാകും.

'പ്രീമിയം' ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് പുതിയ സിനിമകള്‍ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയില്‍ കാണാവുന്ന 'ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' സേവനം 2020 പകുതിയോടെ ആരംഭിക്കും.

പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജിയോ സെറ്റ് ടോപ് ബോക്‌സ് വഴി അവരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്. സാധാരണ ടിവി സേവനത്തിന് കേബിള്‍/ ഡിടിച്ച് സേവനം പതിവുപോലെ വേണ്ടിവരും.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved