അദാനി പുതിയ ബിസിനസ് മേഖല കീഴടക്കാന്‍ ഒരുങ്ങുന്നു

July 11, 2019 |
|
News

                  അദാനി പുതിയ ബിസിനസ് മേഖല കീഴടക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യയില്‍ പുതിയ ബിസിനസ് മേഖലകളിലേക്ക് ചുവടുവയ്ക്കാനുള്ള തീരുമാനമാണ് ഗൗതം അദാനി ഇപ്പോള്‍ എടുത്തിട്ടുള്ളത്. തുറമുഖം, ഖനനം എന്നീ ബിസിനസ് മേഖലകളില്‍ വന്‍ നേട്ടം കൊയ്ത് മുന്നേറുന്ന അദാനി രാജ്യത്തെ മൂന്ന് എയര്‍പ്പോര്‍ട്ട്‌പോട്ടുകളുടെ നടത്തിപ്പവകാശം 50 വര്‍ഷത്തേക്ക് സ്വന്തമാക്കിയത് ഈ അടുത്ത കാലത്താണ്. ഗൗതം അദാനിയെന്ന വജ്രവ്യാപാരിയുടെ ബിസിനസ് സാമ്രാജ്യം 10 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്കാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ആസ്‌ത്രേലിയയില്‍ പോലും ഗൗതം അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്ക് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞിരിക്കുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദാനിയുടെ കല്‍ക്കരി-ഖനന പദ്ധതിക്ക് അനുമതി ലഭിച്ചത്. 

പുതിയ ബിസിനസ് മേഖലകള്‍ കീഴടക്കുക എന്നത് ഗൗതം അദാനിയുടെ ശീലമായി മാറിയിരിക്കുന്നു. ഇപ്പോള്‍ അദാനി നോട്ടമിട്ടിരിക്കുന്നത് പുതിയൊരു മേഖലയിലേക്കാണ്. കേന്ദ്രസര്‍ക്കാറിന്റെയും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റാ പ്രാദേശികത്കരണമെന്ന നയം ഇപ്പോള്‍ അദാനിയുടെ സഹകരണത്തോടെയാകും നടപ്പിലാക്കുക. അദാനി ഇപ്പോള്‍ അത്തരമൊരു പദ്ധതി ലക്ഷ്യമിട്ടാണ് ഇറങ്ങിത്തിരിച്ചിട്ടുള്ളത്. 

ഇന്ത്യയില്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായമാര്‍ഗമാണ് അദാനി ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. ആഗോള തലത്തിലെ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍, ഗൂഗിളിന്റെ ആല്‍ഫബെറ്റ് എന്നീ ടെക് കന്നികള്‍ക്ക് ഡേറ്റാ സ്റ്റോറേജ് നല്‍കുന്ന ടെക് ബിസിനസ് രംഗത്തേക്ക് പ്രേവശിക്കാനുള്ള ഒരുക്കത്തിലാണ് അദാനി. 

ഇതിനായി ദക്ഷിണേന്ത്യയിലെ ഏതെങ്കിലുമാരു സംസ്ഥാനത്ത് 20 ബില്യണ്‍ ഡോളര്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാനാണ് അദാനി തയ്യാറായിട്ടുള്ളത്. ഡാറ്റാ പ്രദേശികവത്കരണത്തിലൂടെ വന്‍ നേട്ടം കൊയ്യാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിനെ ഡാറ്റാ ആവശ്യങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കേണ്ടി വരും. അതേസമയം അദാനിയുടെ പുതിയ നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ കാണുന്നുവെന്നത് ഇനിയും വ്യക്തമല്ല. 

 

Related Articles

© 2024 Financial Views. All Rights Reserved