മണിക്കൂറില്‍ 90 കിമീ വരെ വേഗത തരും; 79,999 രൂപയുടെ ജെംഒപ്പായ് സ്‌കൂട്ടര്‍ വാഹന ലോകത്ത് വന്‍ ചര്‍ച്ച; ആസ്ട്രിഡ് ലൈറ്റ് വരുന്നതോടെ വൈദ്യുത വാഹന രംഗത്ത് തരംഗമുണ്ടാകുമെന്ന് കമ്പനി

September 09, 2019 |
|
Lifestyle

                  മണിക്കൂറില്‍ 90 കിമീ വരെ വേഗത തരും; 79,999 രൂപയുടെ ജെംഒപ്പായ് സ്‌കൂട്ടര്‍ വാഹന ലോകത്ത് വന്‍ ചര്‍ച്ച; ആസ്ട്രിഡ് ലൈറ്റ് വരുന്നതോടെ വൈദ്യുത വാഹന രംഗത്ത് തരംഗമുണ്ടാകുമെന്ന് കമ്പനി

ഡല്‍ഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുകയാണ്. ഈ വേളയിലാണ് വ്യത്യസ്തമായ വൈദ്യുത സ്‌കൂട്ടറുകളും നിരത്തിലിറങ്ങുന്നത്. ഗോഗ്രീന്‍ മൊബിലിറ്റിയും ഒപ്പായ് ഇലക്ട്രിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജെംഒപ്പായ് വൈദ്യുത സ്‌കൂട്ടറാണ് ഇപ്പോള്‍ വാഹന ലോകത്ത് വന്‍ ചര്‍ച്ചയാകുന്നത്. വൈദ്യുത സ്‌കൂട്ടറായ ആസ്ട്രിഡ് ലൈറ്റാണ് ഇപ്പോള്‍ വന്‍ ജനശ്രദ്ധ നേടുന്നത്. 79,999 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

സ്‌കൂട്ടറിന്റെ പ്രീ ബുക്കിങ് കമ്പനി ആരംഭിച്ച് കഴിഞ്ഞു. മൂന്ന് ഡ്രൈവര്‍ മോഡുകളുള്ള വാഹനം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത തരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.  ആസ്ട്രിഡ് ലൈറ്റിന്റെ വരവോടെ വൈദ്യുത സ്‌കൂട്ടര്‍ വിപണി രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നാണ് ജെംഓപ്പായ് ഇലക്ട്രിക്ക് സഹസ്ഥാപകനായ അമിത് രാജ് വ്യക്തമാക്കിയത്. രാജ്യത്താകമാനം 50 ഡീലറുമാരാണ് കമ്പനിക്കുള്ളതെന്നും നേപ്പാളിലും ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുത വാഹനങ്ങളിലേക്കു മാറാന്‍ സര്‍ക്കാര്‍ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു.  ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ വൈദ്യുതി ഇന്ധനമാക്കാന്‍ കൃത്യമായ സമയപരിധി നിതി ആയോഗ് ശുപാര്‍ശ നല്‍കിയിരുന്നു. വാഹന വ്യസായികള്‍ ഒന്നടങ്കം അതിനെ അതിര്‍ത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനു പ്രസക്തിയുണ്ട്. പെട്രോള്‍ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍  ഇപ്പോള്‍ പരിഗണിക്കില്ലെന്നാണു സൂചന. വ്യവസായ രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാനമുള്ള മേഖലയാണ് വാഹന വ്യവസായം.

Related Articles

© 2024 Financial Views. All Rights Reserved