ലാഭത്തിലോടുന്ന കമ്പനികളില്‍ പൊതുമേഖലാ പങ്കാളിത്തം കുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

July 10, 2019 |
|
News

                  ലാഭത്തിലോടുന്ന കമ്പനികളില്‍ പൊതുമേഖലാ പങ്കാളിത്തം കുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുമേഖലാ പങ്കാളിത്തം കുറക്കുക എന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. നേരിട്ടുള്ള പങ്കാളിത്തം കുറച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കുക, നിക്ഷേപം അധികരിപ്പിക്കുക, സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാറിന് മുന്‍പിലുള്ളത്. 

കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ വരുമാനവും, ലാഭവും ഉണ്ടാക്കിയിട്ടുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, എന്‍ടിപിസി എല്‍ടിഡി, ഗെയില്‍ ഇന്ത്യാ എല്‍ടിഡി എന്നീ കമ്പനികളുടെ നേരിട്ടുള്ള പങ്കാളിത്തം 51 ശതമാനമായി കുറക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഇതില്‍ പല ഓഹരികളും ഈ വര്‍ഷം വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ട്. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം 51 ശതമാനമാക്കി ചുരുക്കി വളര്‍ച്ച കൈവരിക്കുക എന്ന നിലപാട് ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നിക്ഷേപകരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും, നിക്ഷേപക്ക് അവസരങ്ങള്‍ ഒരുക്കികൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം 51 ശതമാനത്തിലേക്ക് എത്തിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. എന്നാല്‍ നിക്ഷേപകരെ ആകര്‍ഷിച്ചാല്‍ കൂടുതല്‍ വളര്‍ച്ച സാധ്യമാകുമെന്നും, 1.05 ട്രില്യണ്‍ രൂപയുടെ ആസ്തി വില്‍പ്പന നടത്തണമെന്നാണ് സര്‍ക്കാര്‍ പദ്ധതിയന്നാണ് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

Related Articles

© 2024 Financial Views. All Rights Reserved