ടിക്ടോക്ക് വിട വാങ്ങിയതോടെ നേട്ടം കൊയ്ത് ഇന്ത്യന്‍ ആപ്പുകള്‍; മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടി ചിങ്കാരി

September 23, 2020 |
|
News

                  ടിക്ടോക്ക് വിട വാങ്ങിയതോടെ നേട്ടം കൊയ്ത് ഇന്ത്യന്‍ ആപ്പുകള്‍;  മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടി ചിങ്കാരി

ടിക്ടോക്കും ഹലോയും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച അവസരത്തില്‍ ഇന്ത്യക്കാരുടെ പ്രിയങ്കരമായി മാറിയ ഷോര്‍ട്ട് വീഡിയോ മേക്കിംഗ് ഇടങ്ങളാണ് ഷെയര്‍ചാറ്റും ചിങ്കാരി ആപ്പും മറ്റും. ഇന്ത്യന്‍ നിര്‍മിത ആപ്പായ ചിങ്കാരി 30 വെറും മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ടിക്ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുള്ളില്‍ ചിംഗാരി 35 ലക്ഷം ഡൗണ്‍ലോഡുകള്‍ നേടിയെന്നും ആപ്പ് സഹ സ്ഥാപകന്‍ സുമിത് ഘോഷ് അവകാശപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കടക്കം ഭീഷണിയാകുകയാണ് കണക്ക് ശരിയാണെങ്കില്‍ ചിങ്കാരിയുടെ വളര്‍ച്ച.

18 വയസിനും 35 വയസിനും ഇടയിലുള്ളവരാണ് പ്രധാനമായും ചിങ്കാരി ആപ്പ് ഉപയോഗിക്കുന്നത്. ടിക്ടോക് കമ്യൂണിറ്റികളെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും വീഡിയോ മേക്കിംഗ്, അഭിനയ മോഹം എന്നിവയുള്ള യുവാക്കളെയാണ് ഏറ്റവും സ്വാധീനിച്ചത്. ചിങ്കാരി ആപ്പില്‍ മികച്ച ഓഡിയോ, വീഡിയോ എഡിറ്റിംഗ് ടൂളുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വീഡിയോ തയ്യാറാക്കുമ്പോള്‍ മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ക്കായി ഇന്ത്യന്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്നാണ് സുമിത് ചൂണ്ടിക്കാട്ടുന്നത്.

ചിങ്കാരിയുടെ ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകളും ഏറെ ആകര്‍ഷകമാണ്. പുതിയതും നൂതനവുമായ ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് കൂടുതല്‍ രസകരമായ വീഡിയോകള്‍ ആളുകള്‍ക്ക് നിര്‍മിക്കാവുന്നതാണ്. ഹിന്ദി, ബംഗ്ലാദേശ്, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, ഒഡിയ, തെലുങ്ക് എന്നീ ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും ചിങ്കാരി ആപ്പില്‍ ലഭ്യമാണ്.

Related Articles

© 2024 Financial Views. All Rights Reserved