ഗ്രാന്റ് ഹയാത്ത് ഗ്രൂപ്പിന്റെ മൂന്ന് ഹോട്ടലുകള്‍ കൂടി കേരളത്തില്‍ വരുന്നു

May 03, 2019 |
|
News

                  ഗ്രാന്റ് ഹയാത്ത് ഗ്രൂപ്പിന്റെ മൂന്ന് ഹോട്ടലുകള്‍ കൂടി കേരളത്തില്‍ വരുന്നു

കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിനൊപ്പം കേരളത്തില്‍ ഹയാത്ത് ഹോട്ടല്‍സ് ഗ്രൂപ്പ് മൂന്ന് ഹോട്ടലുകള്‍ കൂടി തുടങ്ങും. രണ്ട് ഹോട്ടലുകള്‍ കൊച്ചിക്ക് അടുത്ത് മലയാറ്റൂരിലും തൃശ്ശൂരില്‍ ഈ വര്‍ഷം ഒരു ഹോട്ടല്‍ തുടങ്ങാനുമാണ് പദ്ധതി. ഈ മൂന്നു ഹോട്ടലുകളും ഹയാത്ത്് റിജന്‍സി വിഭാഗത്തില്‍ ഉള്‍പ്പെടും. 60 രാജ്യങ്ങളിലായി 850 പ്രോപ്പര്‍ട്ടികളാണ് ഹയാത്തിനുണ്ടായിരുന്നത്. അതില്‍ 30 എണ്ണം ഇന്ത്യയിലാണ്.

തിരുവനന്തപുരത്ത് വരുന്ന ഹോട്ടല്‍ ഏറ്റവും മികച്ചതും 200 മുറികളുള്ളതുമായിരിക്കും. ഇത് ഒരു പഴയ പ്രോപ്പര്‍ട്ടിയില്‍ നവീകരിക്കപ്പെടും. തൃശൂര്‍ ഹോട്ടലിന് 77 മുറികളാണുള്ളത്. മലയാറ്റൂര്‍ ഒരു ഹോട്ടല്‍ താരതമ്യേന ചെറുതായിരിക്കും. എംഐസിഇ, കല്യാണം, വിനോദം എന്നിവയ്ക്കായി ഹയാത്ത് ഹോട്ടലുകള്‍ കൂടുതലായും തെരഞ്ഞടുക്കുന്നു. 

രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായ  കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ 250 MICE പരിപാടികള്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 200 വിവാഹങ്ങള്‍ക്കും സോഷ്യല്‍ പരിപാടികള്‍ക്കും ഗ്രാന്റ് ഹയാത്തിനെ തെരഞ്ഞെടുത്തു. വരും മാസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ ദേശീയ, അന്താരാഷ്ട്ര പരിപാടികളും കണ്‍വെന്‍ഷനുകളും കാണാന്‍ കഴിയും.  കഴിഞ്ഞ വര്‍ഷത്തെ 45 മുതല്‍ 50 ശതമാനം വരെ എന്നുള്ളത് 60% വരെ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved