മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഉപഭോക്തൃ മേഖലയില്‍ തളര്‍ച്ച; വാങ്ങല്‍ ശേഷി കുറഞ്ഞ് വപണി കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

December 06, 2019 |
|
News

                  മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഉപഭോക്തൃ മേഖലയില്‍ തളര്‍ച്ച; വാങ്ങല്‍ ശേഷി കുറഞ്ഞ് വപണി കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ ഉപഭോക്തൃ മേഖലയില്‍ ഏറ്റവും വലിയ തളര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. 2014 ന് ശേഷം രാജ്യത്തെ  ഉപഭോക്തൃ ആത്മ വിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ ആത്മ വിശ്വാസം അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മാസം അവസാനിച്ചപ്പോള്‍ രാജ്യത്തെ കറന്റ് സിറ്റുവേഷന്‍ ഇന്‍ഡക്‌സ് 85.7 പോയിന്റിലേക്ക് താഴ്ന്നു. സെപ്റ്റംബറില്‍ കറന്റ് സിറ്റുവേഷന്‍ ഇന്‍ഡക്‌സ് സൂചികയില്‍ 89.4 ആയിരുന്നു രേഖപ്പെടുത്തിയത്. രാജ്യത്തെ ഉപഭോഗമേഖലയെല്ലാം ഇപ്പോഴും ഏറ്റവും വലിയ തളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. 

അതേസമയം നിലവില്‍ ഉപഭോക്താവിന്റെ വാങ്ങല്‍ മനോഭാവത്തെയെല്ലാം ഇപ്പോള്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  രാജ്യത്തെ 13 നഗരങ്ങളിലെ 5,334 കുടുംബങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ സര്‍വേ സംഘടിപ്പിച്ചത്. ഉപഭോക്തൃ ആത്മ വിശ്വാസവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പ്രതിമാസം സര്‍വേ നടത്തുന്നുണ്ടെന്നാണ് വിവരം. 

സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ച, ഉപഭോഗ മേഖലയിലെ വരവ്, ചിലവ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ സംഘടിപ്പിക്കുന്നത്. സൂചിക 100 ന് മുകളിലാണെങ്കില്‍ ഉപഭോക്തൃ ആത്മ വിശ്വാസം ഉയര്‍ന്ന നിലയാണെന്നും, സൂചിക 100 ന് താഴെയാണെങ്കില്‍  ഉപഭോക്തൃ ആത്മ വിശ്വാസം കുറവാണെന്നും, വിപണി കേന്ദ്രങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ പിന്‍മാറ്റം ശ്ക്തവുമാണെന്നുമാണ് സൂചിപ്പിക്കുന്നത്. 

അതേസമയം ഉപഭോഗ മേഖലയില്‍  രൂപപ്പെട്ട ഇടിവ് മൂലം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ നടപ്പുവര്‍ഷം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.  ഇത് മൂലം സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.  

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ്  ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍. 

Related Articles

© 2024 Financial Views. All Rights Reserved