ഫോബ്‌സ് സമ്പന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സി ഒന്നാം സ്ഥാനത്ത്; സമ്പാദ്യം 927 കോടി രൂപ

September 16, 2020 |
|
News

                  ഫോബ്‌സ് സമ്പന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സി ഒന്നാം സ്ഥാനത്ത്;  സമ്പാദ്യം 927 കോടി രൂപ

ന്യൂയോര്‍ക്ക്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോനയില്‍ തുടര്‍ന്നതുകൊണ്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുണ്ടായ നേട്ടം പലതാണ്. എന്നാല്‍ പണത്തൂക്കത്തില്‍ പറഞ്ഞാല്‍ 9.2 കോടി യുഎസ് ഡോളര്‍ പ്രതിഫലം, സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മാസികയുടെ സമ്പന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം. യുവെന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണു മെസ്സി ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയത്.

പ്രതിഫലവും പരസ്യവരുമാനവും ചേര്‍ത്തു മെസ്സിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 12.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 927 കോടി രൂപ). റൊണാള്‍ഡോയുടേത് 11.7 കോടി യുഎസ് ഡോളര്‍ (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയന്‍ എംബപെയുമാണു മൂന്നും നാലും സ്ഥാനങ്ങളില്‍.

ടോപ് 10

സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം, വാര്‍ഷിക സമ്പാദ്യം എന്ന ക്രമത്തില്‍ (തുക ഏകദേശം ഇന്ത്യന്‍ രൂപയില്‍)

1) ലയണല്‍ മെസ്സി  677 കോടി  250 കോടി  927 കോടി

2) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  515 കോടി  345 കോടി  860 കോടി

3) നെയ്മര്‍  574 കോടി  132 കോടി  706 കോടി

4) കിലിയന്‍ എംബപെ  206 കോടി  103 കോടി  309 കോടി

5) മുഹമ്മദ് സലാ  176 കോടി  95 കോടി  271 കോടി

6) പോള്‍ പോഗ്ബ  206 കോടി  44 കോടി  250 കോടി

7) അന്റോയ്ന്‍ ഗ്രീസ്മാന്‍  206 കോടി  36 കോടി  242 കോടി

8) ഗാരെത് ബെയ്ല്‍  169 കോടി  44 കോടി  213 കോടി

9) റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി  177 കോടി  29 കോടി  206 കോടി

10) ഡേവിഡ് ഡി ഹിയ  177 കോടി  22 കോടി  199 കോടി

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved