സാക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗത്തിനായി നെറ്റ്ഫ്‌ളിക്‌സ് മുടക്കിയത് 100 കോടി! 12 എപ്പിസോഡുകള്‍ക്ക് നാലു കോടി വീതം മുടക്കിയ റെക്കോര്‍ഡ് ഇനി പഴങ്കഥ; ക്രൈം ത്രില്ലര്‍ എത്തുന്നത് സ്വാതന്ത്ര്യദിനത്തില്‍

August 13, 2019 |
|
News

                  സാക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗത്തിനായി നെറ്റ്ഫ്‌ളിക്‌സ് മുടക്കിയത് 100 കോടി! 12 എപ്പിസോഡുകള്‍ക്ക് നാലു കോടി വീതം മുടക്കിയ റെക്കോര്‍ഡ് ഇനി പഴങ്കഥ; ക്രൈം ത്രില്ലര്‍ എത്തുന്നത് സ്വാതന്ത്ര്യദിനത്തില്‍

ഡല്‍ഹി: ഇന്ത്യന്‍ വെബ് സീരീസില്‍ തരംഗം സൃഷ്ടിച്ച സാക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന സന്തോഷത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ കേള്‍ക്കുന്നവരില്‍ അത്ഭുതമുണ്ടാക്കുന്ന വാര്‍ത്തയും പിന്നാലെയെത്തുന്നുണ്ട്. വെബ് സീരീസിനായി ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് 100 കോടി മുടക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരു എപ്പിസോഡിന് നാലു കോടി വരെ മുടക്കി 12 എപ്പിസോഡുകള്‍ വന്ന വെബ് സീരീസായിരുന്നു ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. എന്നാല്‍ ഇതിനെ കടത്തിവെട്ടാനൊരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ആരാധകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭൂതി നല്‍കുന്നതായിരിക്കും സാക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗമെന്നും നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യാ ഡയറക്ടര്‍ നെഹാ സിന്‍ഹ അറിയിച്ചു.

നവാസുദ്ദീന്‍ സിദ്ദീഖി അധോലോക നേതാവായി വരുന്ന ഭാഗങ്ങള്‍ അനുരാഗ് കശ്യപും സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന ഭാഗങ്ങള്‍ മാസാന്‍ സിനിമയുടെ സംവിധായകന്‍ നീരജ് ഗയ്വാനും സംവിധാനം ചെയ്യും. 112 ലൊക്കേഷനുകളിലായി 100 ദിവസം കൊണ്ട് 3500 കലാകാരന്മാരെ അണിനിരത്തിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്.

Related Articles

© 2024 Financial Views. All Rights Reserved