സ്വര്‍ണത്തെ ആധാരമാക്കിയുള്ള ക്രിപ്‌റ്റോ കറന്‍സി യുഎഇയില്‍ പുറത്തിറങ്ങും; ഇരട്ടിയിലധികം നിക്ഷേപമുണ്ടാകുമെന്ന പ്രതീക്ഷ

September 13, 2019 |
|
News

                  സ്വര്‍ണത്തെ ആധാരമാക്കിയുള്ള ക്രിപ്‌റ്റോ കറന്‍സി  യുഎഇയില്‍ പുറത്തിറങ്ങും; ഇരട്ടിയിലധികം നിക്ഷേപമുണ്ടാകുമെന്ന പ്രതീക്ഷ

ദുബായ്: സ്വര്‍ണത്തിലധിഷ്ടിധമായ ക്രിപ്‌റ്റോ കറന്‍സി യുഎഇയില്‍ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ സ്വര്‍ണത്തെ ആധാരാമാക്കിയുള്ള ക്രിപ്‌റ്റോ കറന്‍സി പുറത്തിറങ്ങുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗോള്‍ഡന്‍ എം എന്ന ഗ്രൂപ്പാണ് കോയിന്‍ എം  എന്ന ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ തയ്യാറായിട്ടുള്ളത്. പുതിയ ക്രിപ്‌റ്റോ കറന്‍സിയിലൂടെ നിക്ഷേപം ഒഴുകിയെനത്തുമെന്നാണ് ഗോള്‍ഡന്‍ എം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട്, ഇരട്ടിയിലധികം നിക്ഷേപമെത്തിക്കാന്‍ ഗോള്‍ഡന്‍ എം ഗ്രൂപ്പിന് സാധ്യമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

നൂറ് ഡോളറാണ് ഗോള്‍ഡ് എം ലുള്ള തുടക്ക നിക്ഷേപമായിട്ടുള്ളത്. എല്ലാ വരുമാന വിഭാഗക്കാര്‍ക്കും, വിവിധ വിഭാഗക്കാര്‍ക്കും ഗോള്‍ഡ് എം ല്‍ നിക്ഷേപമിറക്കാം. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സിയാകും ഗോള്‍ഡ് എം ഈ വര്‍ഷം പുറത്തിറക്കുക. കോയിന്‍ എം സ്വര്‍ണം പോലെയുള്ള വിലമതിക്കുന്ന ആസ്തിയുടെ പിന്‍ബലത്തോടെയാകും നിലകൊള്ളുക. ജോലിക്കാര്‍ക്ക് വളരെ വിലമതിക്കുന്ന നിക്ഷേപമാണ് ഇപ്പോള്‍ ഒരുക്കാന്‍ പോകുന്നത്. 

എന്നാല്‍ സ്വര്‍ണം പോലെയുള്ള ആസ്തിയുടെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ക്ക് എങ്ങനെയാകും പിടിച്ചു നില്‍ക്കാനാവുക എന്നാണ് ഇപ്പോള്‍ പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ പുതിയ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകളെ പറ്റി ആഗോള ലോകം ഇപ്പോഴും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ നികുതി തട്ടിപ്പുകളും, ഇടപാടിലുള്ള സുരക്ഷയില്ലായ്മയെ പറ്റിയും ഇപ്പോഴും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

Related Articles

© 2024 Financial Views. All Rights Reserved