പിഎംസിയില്‍ നിയന്ത്രണം കടുപ്പിച്ച് സെബി; മിനിമം നിക്ഷേപം 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി

November 22, 2019 |
|
News

                  പിഎംസിയില്‍ നിയന്ത്രണം കടുപ്പിച്ച് സെബി; മിനിമം നിക്ഷേപം 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: പിഎംസിയില്‍ കൂടുതല്‍ നിയന്ത്രണമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിഎംസിയിലെ മിനിമം നിക്ഷേപം 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.  പോര്‍ട്ട് ഫോളിയോ മാനേജുമെന്റ് സര്‍വീസ(പിഎംഎസ്)സിന്മേല്‍ സെബിക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം കരാര്‍ പ്രകാരം നിലവിലെ നിക്ഷേപങ്ങളില്‍ പഴയ കരാര്‍ ബാധകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം തെറ്റായ വിവവങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിക്ഷേപകം സമാഹരിക്കുന്നതിനെതിരെ തടയിടുകയെന്നതാണ് സെബി പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്ക് ഈടാക്കാവുന്ന  തുകയിലും നിലവില്‍ കൂടുതല്‍ പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോര്‍ട്ട് ഫോളിയോ മാനജേര്‍മാരുടെ മൊത്തം ഇടപാട് മൂല്യം രണ്ടു കോടി രൂപയില്‍നിന്ന് അഞ്ചു കോടി രൂപയായിക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകള്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെല്‍ത്ത് മാനേജര്‍മാര്‍ ഈരംഗത്ത് സജീവമായിരുന്നു. വായ്പാ തട്ടിപ്പിന്റെയും ക്രമക്കേടിന്റെയും പേരില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved