മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 84 ശതമാനം വര്‍ധിക്കും

May 10, 2019 |
|
Lifestyle

                  മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 84 ശതമാനം വര്‍ധിക്കും

ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം നാള്‍ക്ക് നാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടേയും എണ്ണം വര്‍ധിച്ചു ക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഇന്റര്‍നെറ്റ് സാക്ഷരരാക്കുന്നതില്‍ സ്മാര്‍ട്ട് ഫോണ്‍ വഹിക്കുന്ന പങ്കും വളരെ വലുതാണ്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാത്ത ഒരു ദിനം പോലും സങ്കല്‍പ്പിക്കാനാവില്ല.  ഇന്ത്യയില്‍ 2018 ല്‍ 468 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2022 ഓടെ 84 ശതമാനം വര്‍ദ്ധിച്ച് 859 മില്യണായി ഉയരുമെന്നാണ് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയും പി.ഡബ്ല്യു.സിയും കൂട്ടിച്ചേര്‍ത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുറഞ്ഞ ചിലവില്‍ ലഭ്യമായ ഡാറ്റയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂട്ടാന്‍ കാരണമായതെന്നാണ് പഠനകാരണങ്ങള്‍. റിലയന്‍സ് ജിയോയെപ്പോലെയുള്ള ടെലികോം കമ്പനികളുടെ വരവോട് കൂടിയാണ് ഇന്റര്‍നെറ്റ് ഉപയോഗം ചിലവ് കുറഞ്ഞ രീതിയില്‍ ലഭ്യമാവാന്‍ തുടങ്ങിയത്. റിലയന്‍സ് ജിയോ തന്ത്രമാണ് ഈ മേഖലയിലെ പുത്തന്‍ കണ്ടുപിടുത്തവും മത്സരവിപണന പരിപാടികളും വര്‍ദ്ധിപ്പിച്ചത്. ഫലമായി പ്രതിമാസം മൊബൈല്‍ ഡാറ്റ ഉപഭോഗം 152 ശതമാനം വര്‍ധിച്ചുവരികയാണ്.  സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 650 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെയാകുമെന്നും 2023 ഓടെ 700 മില്യന്‍ ഉപയോക്താക്കള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അടുത്തകാലത്തായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ വേഗം വളരുന്നു. ശരാശരി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താവ് ഓരോ ആഴ്ചയും പ്ലാറ്റ്‌ഫോമുകളില്‍ 17 മണിക്കൂര്‍ ചെലവഴിക്കുന്നു. ചൈനയിലും അമേരിക്കയിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കളേക്കാള്‍ കൂടുതലാണ്. ഒരു ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടുള്ള ഇന്ത്യയിലെ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം 2011 മുതല്‍ 80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജനസംഖ്യാനുപാതികമായ 322 ദശലക്ഷം പേരാണ് ഗവണ്‍മെന്റിന്റെ ജന്‍-ധന്‍ യോജന പദ്ധതി പ്രകാരം മൊബൈല്‍ ഫോണ്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ തുറന്നത്. 

 

Related Articles

© 2019 Financial Views. All Rights Reserved