ട്രംപിന്റെ ബിസിനസ് സംരംഭങ്ങളുടെ നഷ്ട കണക്കുകള്‍ പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

May 09, 2019 |
|
News

                  ട്രംപിന്റെ ബിസിനസ് സംരംഭങ്ങളുടെ നഷ്ട കണക്കുകള്‍ പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്: 1985 മുതല്‍ 1994 വരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുണ്ടയ നഷ്ടം 1.17 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ട്രംപിന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. ട്രംപിന്റെ ബിസനസ് സംരംഭങ്ങള്‍ക്ക് ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂ്ണ്ടിക്കാണിക്കുന്നത്. 

ട്രംപിന്റെ വിവിധ ബിസിനസ് സംരംഭങ്ങളെ പറ്റി കൃത്യമായ വാര്‍ത്തയാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം ട്രംപിന്റെ ബിസിനസ് സംരംഭങ്ങളുടെ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ന്യൂയോര്‍ക് ടൈംസ് തയ്യാറായില്ല. ട്രംപ് നനകുതി വിരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ 1900 ലും 91ലും 250 മില്യണ്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്രംപ് ഇക്കാലയളവില്‍ വരുമാനത്തിലുണ്ടായ നികുതിയില്‍ ക്രമക്കേട്  നടത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നുണ്ട്. 

 

Related Articles

© 2019 Financial Views. All Rights Reserved