യുഎസ്-ഇറാന്‍ സംഘര്‍ഷം; യൂറോപ്പ് അടക്കം ആഗോള ഇക്വിറ്റികള്‍ക്ക് കനത്ത തിരിച്ചടി

January 07, 2020 |
|
News

                  യുഎസ്-ഇറാന്‍ സംഘര്‍ഷം; യൂറോപ്പ് അടക്കം ആഗോള ഇക്വിറ്റികള്‍ക്ക് കനത്ത തിരിച്ചടി

യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള ഇക്വിറ്റികള്‍ കനത്ത തിരിച്ചടി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതാനും ദിവസം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടുത്ത മാസങ്ങളിലെ ഏറ്റവും വലിയ വിറ്റഴിക്കലാണ് നടന്നത്. സെന്‍സെക്‌സ് 788 പോയിന്റെ ഇടിഞ്ഞ് 40676 ല്‍ എത്തി. വിപണി മൂല്യത്തില്‍ നിന്ന് മൂന്ന് ലക്ഷംകോടി രൂപ ഇന്ന് മാത്രം തുടച്ചുനീക്കപ്പെട്ടു. എണ്ണവില കുതിച്ചുയര്‍ന്നതോടെ നിഫ്റ്റി സൂചിക രണ്ട് ശതമാനം ഇടിഞ്ഞ് 11993 ആയി. യുഎസ് ഡോളറിനെതിരെ രൂപയും കുത്തനെ ഇടിഞ്ഞ് 72ന് മുകളിലെത്തി.

കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേരിടുന്നത്. ഇറാന്റെ സൈനിക കമാന്റിനെ യുഎസ് വധിച്ച സാഹചര്യത്തില്‍ സംഘര്‍ഷം നേരിടുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഓഹരികളിലും നഷ്ടം വര്‍ധിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 30  സ്‌റ്റോക്കുകളില്‍,ടൈറ്റന്‍,പവര്‍ഗ്രിഡ് എന്നി ഓഹരികള്‍ മികച്ച രീതിയില്‍ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്ക് ,ടാറ്റാ സ്റ്റീല്‍,ആര്‍ഐഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്,ഐസിഐസിഐ ബാങ്ക്,എച്ച്ഡിഎഫ്‌സി,ഹീറോ മോട്ടോകോര്‍പ്പ്,മാരുതി സുസുകി ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved