News

നിഫ്റ്റിയില്‍ 10 സ്റ്റോക്കുകള്‍ ഭീഷണിയില്‍; 39 എണ്ണത്തിന് മികച്ച പ്രകടനം; ഓഹരി വിപണി കുത്തനേ ഉയര്‍ന്ന വേളയിലും നിഫ്റ്റിയില്‍ നഷ്ടം നേരിടുന്ന കമ്പനികളിവ

ഡല്‍ഹി: ഓഹരി വിപണിയില്‍ മികച്ച ഉണര്‍വ് പ്രകടമായെങ്കിലും നിഫ്റ്റിയിലെ 10 സ്റ്റോക്കുകള്‍ നഷ്ടം നേരിടുന്നതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് തിങ്കളാഴ്ച്ച 792.26 പോയിന്റ് ഉയര്‍ന്ന്  37,494.12 ലെത്തി വ്യാപാരം അവസാനിച്ചിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  228.50  പോയിന്റ് ഉയര്‍ന്ന് 11,057.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ആദ്യമാണ് ഓഹരി വിപണിയില്‍ ഇത്രയധികം നേട്ടമുണ്ടാകുന്നത്. 

യെസ് ബാങ്ക് (6.16%), അദാനി പോര്‍ട്സ് (5.40%), എച്ച്ഡിഎഫ്സി (5.12%), ബജാജ് ഫിനാന്‍സ് (4.72%), ആള്‍ട്രാടെക് സിമന്റ് (4.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയത്. എന്നാല്‍  ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.97%), ടാറ്റാ സ്റ്റീല്‍ (2.09%), സണ്‍ ഫാര്‍മ്മ (1.19%), ഹീറോ മോട്ടോകോര്‍പ് (1.7%),  വേദാന്ത (1.71%) എന്നീ കമ്പനികളുടെ ഓഹരികളില്‍ വിപണിയിലെ സമ്മര്‍ദ്ദം മൂലം നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

നിഫ്റ്റിയിലെ 10 സ്റ്റോക്കുകള്‍ ഇപ്പോള്‍ കനത്ത നഷ്ടം നേരിടുകയാണ്. ദാബ്രിയാ പോളിവുഡ് (19.67 ശതമാനം ഇടിവ്) വിരാട് ഇന്‍ഡ് (15.02 ശതമാനം ഇടിവ്), കാമദ്ഗിരി ഫാഷന്‍ (14.97 ശതമാനം ഇടിവ്), ലഹോത്തി ഓവര്‍സീസ് (14.60 ശതമാനം ഇടിവ്) ലോട്ടസ് ഐ ഹോസ്പിറ്റല്‍ (14.58 ശതമാനം ഇടിവ്), മൈസൂര്‍ പെട്രോ (9.77 ശതമാനം ഇടിവ്), എഡിസി ഇന്ത്യ (9.51 ശതമാനം ഇടിവ്), ബിഎംഡബ്യു ഇന്‍ഡസ്ട്രീസ് (9.31 ശതമാനം ഇടിവ്), ബാല്‍ ഫാര്‍മ(8.90 ശതമാനം ഇടിവ്) ടിസിഐ ഫിനാന്‍സ് (8.70 ശതമാനം ഇടിവ്). ഇത്രയും കമ്പനികളാണ് നിഫ്റ്റിയില്‍ നഷ്ടം നേരിടുന്നത്.

Author

Related Articles