സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു

June 08, 2022 |
|
News

                  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില വര്‍ധിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38160 രൂപയായി. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10  രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെ 25 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു.

നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4770 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3940 രൂപയാണ്.  ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില  45 രൂപ വര്‍ധിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved