News

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയുന്ന സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

സാധാരണക്കാര്‍ ഭാവിയിലേക്ക് സുരക്ഷിതമായ നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുക സ്ഥിര നിക്ഷേപങ്ങളെയാണ്. സ്ഥിര നിക്ഷേപങ്ങള്‍ വലിയൊരു ലാഭം നല്‍കുന്നില്ല എങ്കില്‍ പോകും ഓഹരി വിപണിയുടെ റിസ്‌കുകള്‍ ഇല്ലാതെ പലിശ വരുമാനം നല്‍കുന്നുവെന്നതിനാല്‍ ഈ നിക്ഷേപ മാര്‍ഗത്തിന് വന്‍ സ്വീകാര്യതയാണ്.

എന്നിരുന്നാലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിലേറെയായി റിപ്പോ നിരക്ക് മാറ്റമില്ലാതെ 4ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനാല്‍, പല ബാങ്കുകളും അവരുടെ എഫ്ഡി പലിശനിരക്ക് കുറച്ചു. നിക്ഷേപകരുടെ നികുതി സ്ലാബ് നിരക്ക് അനുസരിച്ച് എഫ്ഡി റിട്ടേണുകള്‍ പൂര്‍ണമായും നികുതി നല്‍കേണ്ടി വരുന്നുവെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും പല ബാങ്കുകളും മെച്ചപ്പെട്ട പലിശ നിരക്കുകളാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്.

സ്വകാര്യ ബാങ്കുകളെങ്കിലും യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ആര്‍ബിഎല്‍, ഡിസിബി എന്നിവയെല്ലാം മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് വിലയിരുത്തി മാത്രം വിദഗ്ധോപദേശത്തോടെ നിക്ഷേപിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി നല്‍കുന്ന നിരക്കിനേക്കാള്‍ 50 ബേസിസ് പോയിന്റുകള്‍ വരെ മുന്‍ഗണനാ നിരക്കുകള്‍ ലഭിക്കും.

സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയുന്ന സ്വകാര്യ ബാങ്കുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു:

1. ഡിസിബി ബാങ്ക് (പലിശ നിരക്ക് 5.70-6.50)
2. ഇന്‍ഡസ്ഇന്‍ഡ് (5.50-6.50)
3. ആര്‍ബിഎല്‍ ബാങ്ക് (5.40-6.50)
4. യെസ് ബാങ്ക് (5.25-6.50)
5. ടിഎന്‍എസ്‌സി ബാങ്ക് (5.75-6.00)
6. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (5.25-6.00)
7. കരൂര്‍ വൈശ്യ ബാങ്ക് (4.25-6.00)
8. ആക്സിസ് ബാങ്ക് (4.40-5.75)
9. സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.50-5.65)
10. ഫെഡറല്‍ ബാങ്ക് (4.40-5.60) 

Author

Related Articles