ജിഎസ്ടി വെട്ടിപ്പ് നടത്തിയ 11 ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്ന് 96 കോടി രൂപ വീണ്ടെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് നടത്തിയ പതിനൊന്നോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95.86 കോടി രൂപ വീണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 81.54 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. പിഴയും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് 95.86 കോടി.
വസീര്‍എക്സ്, കോയിന് ഡിസിഎക്സ്, കോയിന് സ്വച്ച് കൂബര്‍, ബൈ യുകോയിന്, യുനോകോയിന് തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലെല്ലാം നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വസീര്‍എക്സ് ആണ് ഏറ്റവും ഉയര്‍ന്ന തുക വെട്ടിക്കാന്‍ ശ്രമിച്ചത്, 40.5 കോടി രൂപ. പിഴയും പലിശയും അടക്കം 49.18 കോടി രൂപയാണ് വസീര്‍എക്സില്‍ നിന്ന് ഈടാക്കിയത്. ക്രിപ്റ്റോ വില്ക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈയ്യില്‍ നിന്ന് കമ്മീഷന് ഈടാക്കുന്ന എക്സ്ചേഞ്ച്, കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു ജിഎസ്ടി അധികൃതരുടെ കണ്ടെത്തല്‍.
ട്രേഡിംഗ് ഫീസ്, ഡിപോസിറ്റ് ഫീസ്, വിത്ഡ്രോവല്‍ ഫീസ് എന്നീ ഇനങ്ങളിലും വസീര്‍എക്സ് കമ്മീഷന് ഈടാക്കുന്നുണ്ട്. 15.70 കോടിയുടെ വെട്ടിപ്പ് നടത്തിയ കോയിന് ഡിസിഎക്സ് ആണ് രണ്ടാമത്. 13.76 കോടി വെട്ടിച്ച കോയിന് സ്വിച്ച് കൂബര്‍ മൂന്നാമതാണ്്. ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, എന്‍എഫ്ടി മേഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് പരിശോധനകള്‍ നടത്തി വരുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍