News

ഡിസംബര്‍ പാദത്തില്‍ 136.71 കോടി രൂപ ലാഭം കൈവരിച്ച് ഫാക്ട്

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2020 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബര്‍ 31 വരെയുള്ള 9 മാസത്തില്‍ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി രൂപ ലാഭം നേടിയെന്നും മാനേജ്‌മെന്റ് അറിയിച്ചു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 10.80 കോടി രൂപയായിരുന്നു ലാഭം.

അമോണിയ സള്‍ഫേറ്റിന്റെയും ഫാക്ടംഫോസിന്റെയും ഉല്‍പാദനത്തിലും എക്കാലത്തെയും ഉയര്‍ന്ന ഉല്‍പാദനം കൈവരിച്ചു. ഫാക്ടംഫോസ് 6,44,924 മെട്രിക് ടണ്‍ (മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 620141 മെട്രിക് ടണ്‍) ഉല്‍പാദിപ്പിച്ചു. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പാദനം 1,76,546 മെട്രിക് ടണ്‍ (മുന്‍വര്‍ഷം 1,58,098 മെട്രിക് ടണ്‍) ആയി ഉയര്‍ന്നു. ഇന്ത്യയില്‍ എല്ലായിടത്തേക്കും വിപണി വ്യാപിപ്പിച്ചു.

Author

Related Articles