News

മൂലധന പര്യാപ്തി കൈവരിക്കാത്ത 1,701 എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദ് ചെയ്തു

മുംബൈ: മൂലധന പര്യാപ്തി കൈവരിക്കാത്ത വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ ഇപ്പോള്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചിരിക്കുകയാണ്. 2019 മാര്‍ച്ച് 31 വരെ രാജ്യത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനവും, സേവനവും, മൂലധനപര്യാപിതിയും കൈവരിക്കാത്ത 1701 എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. ഇത്മൂലം രാജ്യത്തെ 1701 എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കെത്തുമെന്നുറപ്പായി. 

റിസര്‍വ് നിര്‍ദേശിച്ച മൂലധന പര്യാപ്തി നേടാത്ത വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ആര്‍ബിഐ നേരത്തെ  വ്യക്തമാക്കിയതാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) കടം തിരിച്ചടവ് വീഴ്ച വരുത്തിയതോടെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് തൊട്ടുപിന്നാലെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആര്‍ബിഐ ശക്തമായ നടപടികളാണ് എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 779 ലൈസന്‍സുകളാണ് ഇിതനകം ആര്‍ബിഐ റദ്ദ് ചെയ്തത്. 

എന്‍ബിഎഫ്‌സികളുടെ  പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്തതോടെ രാജ്യത്തെ വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുമെന്നുറപ്പാണ്. നഷ്ടത്തിലോടുന്ന എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍  പ്രവര്‍ത്തിക്കുന്നത് സുതാര്യമലല്ലെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐ നിശ്ചയിച്ച മൂലധന പര്യാപ്തി കൈവരിക്കാത്ത എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

കഴിഞ്ഞ മാസം ആര്‍ബിഐ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ എന്‍ബിഎഫ്സി പൊതു ഫണ്ടുകളെ പറ്റി കൃത്യമായ വിശദീകരണമാണ് നല്‍കിയത് .ഇത് ഈ മേഖലയുടെ മൊത്തം ബാധ്യതയുടെ 70% വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്ക് വായ്പകള്‍, ഡിബഞ്ചറുകള്‍, വാണിജ്യ പേപ്പറുകള്‍ എന്നിവയാണ് എന്‍ബിഎഫ്സികള്‍ക്ക് ധനസഹായം നല്‍കുന്നത്. മൊത്തം വായ്പകളിലേക്കുള്ള ബാങ്ക് വായ്പകള്‍ 2017 മാര്‍ച്ചില്‍ 21.2 ശതമാനത്തില്‍ നിന്ന് 2018 മാര്‍ച്ചില്‍ 23.6 ശതമാനമായും 2019 മാര്‍ച്ചില്‍ 29.2 ശതമാനമായും ഉയര്‍ത്തിയിരുന്നു. എന്നിട്ടും വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നേട്ടമോ, മൂലധന പര്യാപ്തിയോ കൈവരിക്കാന്‍ കഴിയയുന്നില്ലെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

 

Author

Related Articles